Thursday September 20th, 2018 - 2:21:am
topbanner
Breaking News

ദുരിതാശ്വാസം, സർക്കാർ സംവിധാനം പൂർണ്ണ പരാജയം : ബി. ജെ. പി

NewsDesk
ദുരിതാശ്വാസം,  സർക്കാർ സംവിധാനം പൂർണ്ണ പരാജയം : ബി. ജെ. പി

പ്രളയം കഴിഞ്ഞു ആഴ്ചകൾ പിന്നിട്ടിട്ടും ദുരിതാശ്വാസപ്രവർത്തനം കാര്യക്ഷമമാക്കുന്നതിൽ സർക്കാർ സംവിധാനം എങ്ങുമെത്താത്തത് സർക്കാരിന്റെ പൂർണ്ണ പരാജയമാണ് കാണിക്കുന്നതെന്ന് ബി. ജെ. പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ പറഞ്ഞു.

നെഹ്‌റുട്രോഫി വാർഡ്‌ അടക്കം മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളം പോലും കിട്ടാതെ ജനം പരക്കം പായുമ്പോഴും ധനമന്ത്രി അടക്കമുള്ളവർ നിസംഗത പാലിക്കുകയാണ്. സർക്കാർ പറഞ്ഞ ധനസഹായവും കിറ്റുകളും പലർക്കും നൽകിയിട്ടില്ല. കിറ്റുകളും മറ്റും തോന്നിയ രീതിയിൽ പാർട്ടിക്കാർക്ക് ഇഷ്ടമുള്ളവർക്ക് നൽകാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ദുരിതാശ്വാസത്തിന്റെ പേരിൽ പണപ്പിരിവു നടത്താനാണ് സർക്കാർ താൽപര്യം കാണിക്കുന്നത്.

ജില്ലയിലെ സംഭരണ ശാലയിൽ സന്നദ്ധ സംഘടനകളും മറ്റും നൽകിയ ടൺ കണക്കിന് ഭക്ഷ്യ സാധനങ്ങളും മറ്റു സാമഗ്രികളും കെട്ടിക്കിടന്നു നശിക്കുമ്പോഴും അത് വേണ്ട രീതിയിൽ വിതരണം ചെയ്യുവാൻ സർക്കാരിന് ആവുന്നില്ല. ഈ സാധനങ്ങൾ സേവാ ഭാരതി പോലെയുള്ള സംഘടനകളെ ഏൽപ്പിച്ചാൽ ദിവസങ്ങൾക്കുള്ളിൽ അത് അർഹതപെട്ടവരുടെ കൈകളിൽ നശിക്കാതെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പഞ്ചയത്ത് ജനറൽ സെക്രട്ടറി ഉപരി ഭാരവാഹി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി. ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ യോഗം ഉത്‌ഘാടനം ചെയ്തു, സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന സമിതി അംഗം അഡ്വ. രൺജീത് ശ്രീനിവാസ്, ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, മണ്ഡലം ഭാരവാഹികളായ വാസുദേവക്കുറുപ്പ്, കെ.ജി.പ്രകാശ്, എൻ.ഡി.കൈലാസ്, റ്റി.കെ.സുനിൽ കുമാർ, ഉഷാ സാബു,സി.പി.മോഹനൻ, മോർച്ച പ്രസിഡണ്ടുമാരായ സുമ ചന്ദ്രബാബു, പി.കെ. ഉണ്ണികൃഷ്ണൻ എന്നിവരും സംസാരിച്ചു.

Read more topics: flood, kerala, alappuzha, BJP,
English summary
BJP alappuzha against government flood relief work
topbanner

More News from this section

Subscribe by Email