Friday December 14th, 2018 - 8:43:am
topbanner

മുഖ്യമന്ത്രിയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം; പൊലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു

RA
മുഖ്യമന്ത്രിയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം; പൊലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു

ചെങ്ങന്നൂര്‍:ബിജെപിയുടെ വഴിതടയല്‍ സമരം ഇന്ന് ആരംഭിച്ച ശേഷം തന്‍റെ ആദ്യത്തെ പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച്ച മുതല്‍ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.

ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരില്‍ സഹകരണവകുപ്പ് സംഘടിപ്പിച്ച ആദ്യപരിപാടിയില്‍ യാതൊരു തടസ്സങ്ങളും നേരിടാതെ കൃത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്നു. എന്നാല്‍ യാത്രാമധ്യേ ചെങ്ങന്നൂർ മുളക്കുഴയിൽ വച്ച് ചില യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

Read more topics: BJP, KARIKKODI, PRATHISHEDAM
English summary
BJP KARIKKODI PRATHISHEDAM
topbanner

More News from this section

Subscribe by Email