Monday September 24th, 2018 - 3:36:am
topbanner

ബിഷപ്പ് രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നു; അടിയന്തിര നടപടി തേടി വത്തിക്കാന് കന്യാസ്ത്രീയുടെ കത്ത്

RA
ബിഷപ്പ് രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നു; അടിയന്തിര നടപടി തേടി വത്തിക്കാന് കന്യാസ്ത്രീയുടെ കത്ത്

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സം പരാതി നൽകിയതിന് പിന്നാലെ തനിക്ക് ദുരനുഭവ‌ങ്ങൾ ഉണ്ടായെന്ന് കന്യാസ്ത്രീ. ഇത്രയും ദിവസമായി പരാതിയിൽ കാര്യമായ പുരേ​ഗതി ഇല്ലാതായതോടെ കന്യാസ്ത്രീ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് 

വത്തിക്കാൻ പ്രതിനിധിക്കും രാജ്യത്തെ ബിഷപ്പുമാർക്കും കത്തയച്ചു. കത്തിൽ കത്തോലിക്കാ സഭയിൽ ബിഷപ്പുമാർക്കും വൈദികർക്കും മാത്രമാണ് പരിഗണന നൽകുന്നതെന്ന് കന്യാസത്രീ വ്യക്തമാക്കുന്നു.

ബിഷപ്പ് തന്റെ രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്കും രാജ്യത്തെ ബിഷപ്പുമാർക്കും അയച്ച കത്തിൽ ആരോപിച്ചു. ബിഷപ്പിനെ മാറ്റണമെന്ന് അപേക്ഷിച്ചിരുന്നുവെന്നും കത്തില്‍ പറയുന്നു.

അതേസമയം സഹോദരിക്ക് നീതി കിട്ടുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനുമുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും അവർ അറിയിച്ചു. 

Read more topics: BISHOP, ISSUE ,NUNS LETTER
English summary
BISHOP ISSUE NUNS LETTER
topbanner

More News from this section

Subscribe by Email