Sunday November 18th, 2018 - 5:59:am
topbanner

ഭോപ്പാലില്‍നടന്നത് ആര്‍എസ്എസ് സംസ്‌കാരം പിണറായി വിജയന്‍

RAJANI
ഭോപ്പാലില്‍നടന്നത് ആര്‍എസ്എസ് സംസ്‌കാരം പിണറായി വിജയന്‍

തിരുവനന്തപുരം: ഭോപ്പാലില്‍നടന്നത് ആര്‍ എസ് എസ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മധ്യപ്രദേശ് സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും പിണറായി ആരോപിച്ചു. പ്രശ്ന സാധ്യത കണക്കിലെടുത്ത് പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ മധ്യപ്രദേശ് പോലീസ് പിണറായിയോട് ആവശ്യപ്പെടുകയായിരുന്നു.

തന്നോട് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചത് ശരിയായ നടപടി അല്ലെന്ന് പിണറായി പറഞ്ഞു. അതേസമയം സംഭവത്തിനു പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പിണറായിയെ ഫോണില്‍ വിളിച്ച് മാപ്പു പറഞ്ഞിരുന്നു. എഐഡിഡ ബ്ല്യുഎ (ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍) സമ്മേളനം കഴിഞ്ഞു വൈകുന്നേരത്തോടെ ഭോപ്പാലില്‍ മലയാളി അസോസിയേഷന്റെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെടവേയാണു പിണറായിയെ പോലീസ് മടക്കി അയച്ചത്.

സമ്മേളനവേദിയിലേക്കു പുറപ്പെട്ടു പാതിവഴി പിന്നിട്ടപ്പോഴാണു പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതായി എസ്പി അറിയിച്ചതായുള്ള വിവരം അകമ്പടി സേവിച്ച വാഹനത്തിലെ ഉദദ്ദ്യോഗസ്ഥര്‍ പിണറായിക്കു കൈമാറിയത്.

ഉചിതമായ തീരുമാനം എടുക്കാനുള്ള അവകാശം പോലീസ് പിണറായിക്കു നല്‍കി. എന്നാല്‍, സുരക്ഷ കൈകാര്യം ചെയ്യുന്നവര്‍ പോകേണ്ടെന്നു പറഞ്ഞാല്‍ പോകേണ്ടതില്ലെന്നാണു തീരുമാനമെന്നു വ്യക്തമാക്കിയ പിണറായി ചടങ്ങില്‍ സംബന്ധിക്കാതെ മടങ്ങുകയായിരുന്നു.

 

 

Read more topics: BHOPAL, RSS, CULTURE, PINARAYI, VIJAYAN
English summary
BHOPAL RSS CULTURE PINARAYI VIJAYAN
topbanner

More News from this section

Subscribe by Email