topbanner
Tuesday October 17th, 2017 - 9:23:am
topbanner

വംശീയ വിരോധം: ഓസ്ട്രേലിയയില്‍ ആക്രമണത്തിൽ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് പരിക്ക്

NewsDesk
വംശീയ വിരോധം: ഓസ്ട്രേലിയയില്‍ ആക്രമണത്തിൽ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് പരിക്ക്

കോട്ടയം: ഡോണാള്‍ഡ് ട്രംപ് ഇഫ്കടിലുളള വംശീയ വിരോധ ആക്രമണം ഓസ്ട്രേലിയയിലെ ടാസ്മാനിയില്‍. ആക്രമണത്തിന് ഇരയായത് മലയാളിയായ ടാക്‌സി ഡ്രൈവര്‍.പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കോട്ടയം മീനടം വയലിക്കൊല്ലാട്ട് ജോയി സ്‌കറിയയുടെ മകന്‍ ലീമാക്‌സ് ജോയി(32)ആണ് പരിക്കേറ്റത്.

ഓസ്ട്രലിയന്‍ സമയം അനുസരിച്ച് ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ടാസ്മാനിയിലെ ടാക്‌സി ഡ്രൈവറാണ് ലീ മാക്‌സ് ജോയി. പുലര്‍ച്ചെ നാലരയോടെ കാര്‍ നിര്‍ത്തി ഹൊബാര്‍ട്ടിലെ മെക്‌ഡോണള്‍ഡ് റസ്റ്ററന്ററിലെ ബാത്ത് റൂമില്‍ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം.ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ജീവനക്കാരനുമായി വാഗ്വാദത്തിലേര്‍പ്പെട്ടിരുന്ന യുവാക്കളുടെ സംഘം ലീയെ കണ്ടതോടെ അവിടേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. തുടര്‍ന്ന് ലീയെ വംശിയാധീക്ഷേപം നടത്തുകയും ആക്രമിക്കുകയുമായിരുന്നു.

തുടര്‍ന്ന് രക്തം വാര്‍ന്ന മുറിവുകളോടെ ലീയെ സമീപത്തുളള റോയല്‍ ഹോബാര്‍ട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ലീയെ പ്രവേശിപ്പിച്ചു. എക്സറേയും സ്‌കാനും നടത്തി. ലീയ്ക്ക് ആന്തരികമായ മുറിവുണ്ടോ എന്നറിയാനുളള പരിശോധനകളിലാണ് ആശുപത്രി അധികൃതര്‍.

താന്‍ വാഹനത്തില്‍ നിന്നു ഇറങ്ങിയപ്പോള്‍ വംശീയ അധിക്ഷേപ വാക്കുകളോടെഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ജീവനക്കാരുമായുളള കശപിശയെ തുടര്‍ന്ന് കടുത്ത പ്രതിഷേധത്തിലായിരുന്ന ഇവര്‍ ആ വിരോധം തന്നോട് തീര്‍ക്കുയായിരുന്നുവെന്നും ലീ പോലീല്‍ മൊഴി നല്‍കി. വനിത ഉള്‍പ്പടെ അഞ്ച് പേര് അടങ്ങുന്ന സംഘമാണ് കാറില്‍ എത്തി പ്രശ്‌നമുണ്ടാക്കിയതെന്ന് ലീ പറഞ്ഞു.

തനിക്ക് നേരെ ആക്രമണം നടത്തിയത് വനിതയും മദ്യപിച്ച് എത്തിയ ഒരാളും ഒഴികെയുള്ള മുന്ന് പേരാണന്നും ഇന്ത്യക്കാരനല്ലേയെന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ലീ പറഞ്ഞു. മുഖത്തിനാണ് കൂടുതലും പരിക്ക് ഏറ്റിരിക്കുന്നത്. ഇതിനാല്‍ സംസാരിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.കഴിഞ്ഞ ആഴ്ച മെല്‍ബണില്‍ മലയാളി വൈദികന്‍ ഫാദര്‍ ടോമി കളത്തൂരിന് കുത്തേറ്റിരുന്നു.

Read more topics: Australia, malayalai, driver,
English summary
Australia malayalai driver attack
topbanner topbanner

More News from this section

Subscribe by Email