Wednesday July 17th, 2019 - 12:13:am
topbanner
topbanner

ബിഷപ്പിനെ രക്ഷിക്കാന്‍ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമം; വൈദികന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്

NewsDesk
ബിഷപ്പിനെ രക്ഷിക്കാന്‍ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമം; വൈദികന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്

ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു. കന്യാസ്ത്രീക്ക് 10 ഏക്കര്‍ സ്ഥലവും പുതിയ മഠവും പണിത് നല്‍കാമെന്ന് വാഗ്ദാനം നല്‍കുന്ന വൈദികന്റെ ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നു.

മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജെയിംസ് എര്‍ത്തലയിലാണ് ഇവ വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണം നടത്തിയത്. രൂപത എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് വൈദികന്‍ പറയുന്നു. പീഡനത്തിരയായ കന്യാസ്ത്രീയുടെ ഒപ്പമുള്ള സിസ്റ്ററുമായി 11 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഫോണ്‍സംഭാഷണമാണ് പുറത്തുവന്നത്.Attempts-to-influence-the-nuns-to-save-the-bishop

ഒരു കോണ്‍വെന്റ് നിര്‍മിക്കുന്നതിനും അതിന് ആവശ്യമായ ഭൂമിയും വാങ്ങി നല്‍കാമെന്നും വൈദികന്‍ വാഗ്ദാനം നല്‍കുന്നുണ്ട്. ജലന്ധര്‍ രൂപതയാണ് വാഗ്ദാനം നല്‍കിയിട്ടുള്ളതെന്ന് വൈദികന്‍ വ്യക്തമാക്കുന്നു. കേസ് പിന്‍വലിച്ചാല്‍ മാത്രമേ രൂപത വാഗ്ദാനം നടപ്പിലാക്കൂവെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.Bishop Franco Mulakkal

Read more topics: Nun, sexual, abuse, bishop,
English summary
Attempts to influence the nuns to save the bishop Franco Mulakkal
topbanner

More News from this section

Subscribe by Email