Sunday November 18th, 2018 - 5:09:am
topbanner

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: പരാതി എഴുതി നല്‍കണമെന്ന് പോലീസ്: പെണ്‍കുട്ടി ഡി.ജി.പിയെ നേരിട്ട് വിളിച്ചു

NewsDesk
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: പരാതി എഴുതി നല്‍കണമെന്ന് പോലീസ്: പെണ്‍കുട്ടി ഡി.ജി.പിയെ നേരിട്ട് വിളിച്ചു

പാലക്കാട്: അയല്‍വാസി നിരന്തരമായി പീഡന ശ്രമം നടത്തുന്നതായി പോലീസില്‍ വിളിച്ചറിയച്ചപ്പോള്‍ പരാതി എഴുതി നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് പോലീസ്. ഒടുവില്‍ കൂട്ടുകാരിയുടെ സഹായത്തോടെ ഡി.ജി.പിയെ നേരിട്ട് വിളിച്ചു പറഞ്ഞപ്പോള്‍ രാത്രി തന്നെ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. നെന്മാറ പോലീസാണ് പരാതി എഴുതി നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് പറഞ്ഞത്.

മുന്‍പ് വാടക വീട്ടില്‍ താമസിച്ചപ്പോള്‍ അടുത്ത് താമസിച്ചിരുന്ന 61 കാരനാണ് 13 കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ അച്ഛനില്ലാത്ത സമയത്ത് നിരന്തരമായി വരുകയും കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തതായും വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വീണ്ടും പ്രലോഭിപ്പിച്ച് കൈയില്‍ പിടിച്ച് വലിച്ചു കൊണ്ടു പോകാനുള്ള ശ്രമവും നടത്തി. ഇതേ തുടര്‍ന്നാണ് 100ല്‍ വിളിച്ച് നെന്മാറ പോലീസില്‍ പരാതി പറഞ്ഞത്. പരാതി പറഞ്ഞാല്‍ മാത്രം പോര സ്‌റ്റേഷനില്‍ വന്ന് എഴുതി നല്‍കിയാല്‍ മാത്രമേ നടപടിയെടുക്കാന്‍ പറ്റുകയുള്ളൂവെന്ന് അറിയിച്ചതോടെ പെണ്‍കുട്ടി കൂട്ടുകാരുടെ സഹായത്തോടെ സംസ്ഥാന പോലീസ് മേധാവിയുടെ നമ്പര്‍ സംഘടിപ്പിച്ച് നേരിട്ട് വിളിക്കുകയായിരുന്നു.

വിവരം ഡി.ജി.പി.യെ അറിയിച്ചതും അടിയന്തിരമായി പാലക്കാട് എസ്.പി.യുടെ നിര്‍ദേശാനുസരണം നെന്മാറ പോലീസിന്റെ നേതൃത്വത്തില്‍ രാത്രി തന്നെ സംഭവ സ്ഥലത്ത് പോയി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത വിജയനെ പോലീസ് ബുധനാഴ്ച കാലത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നെന്മാറ പോലീസിന് നാണക്കേടുണ്ടാക്കിയ സംഭവം പുറത്തറിയാതിരിക്കാന്‍ കേസ് സംബന്ധമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പോലും നല്‍കാന്‍ തയ്യാറായില്ല.

Read more topics: rape, student, nenmara,
English summary
Attempt to rape a student nenmara dgp direct instruction police
topbanner

More News from this section

Subscribe by Email