Saturday April 20th, 2019 - 6:16:am
topbanner
topbanner

ന്യൂസിലാൻഡ് വെടിവെപ്പ് : അന്‍സിയുടെ മൃതദേഹം 25 ന് നാട്ടിലെത്തിക്കും

princy
ന്യൂസിലാൻഡ് വെടിവെപ്പ് : അന്‍സിയുടെ മൃതദേഹം 25 ന് നാട്ടിലെത്തിക്കും

തൃശ്ശൂർ:ന്യൂസിലന്‍ഡില്‍ ഭികരന്റെ വെടിയേറ്റു മരിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സിയുടെ മൃതദേഹം 25 ന് നാട്ടിലെത്തിക്കും. പുലര്‍ച്ചെ മൂന്നിന് മൃതദേഹം എയര്‍പോര്‍ട്ടിലെത്തിക്കുമെന്നാണ് വിവരം. അന്നു തന്നെ സംസ്‌കാരവും നടത്തും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ന്യൂസിലന്‍ഡ് പോലീസ് ഇന്ത്യന്‍ എംബസിക്കു കൈമാറിയിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍ ടി.കെ.എസ്. പുരം പരേതനായ കരിപ്പിക്കുളം അലിബാവയുടെ മകളും ലോകമലേശ്വരം പൊന്നാത്ത് നാസറിന്റെ ഭാര്യയുമായ അന്‍സി ഒരുവര്‍ഷം മുമ്പാണ് പഠനത്തിനു അവിടേക്കു പോയത്. ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ അല്‍നൂര്‍ മസ്ജിദില്‍ വെള്ളിയാഴ്ച്ച ജുമാ നിസ്‌കാരത്തിനിടെ അക്രമി ഇരച്ചുകയറി തുരുതുരാ നിറയൊഴിക്കുകയായിരുന്നു. അക്രമത്തില്‍ 50 പേര്‍ മരിച്ചു.

Read more topics: New Zealand firing, Ansi, body, home
English summary
Ansi's body will be brought home on July 25
topbanner

More News from this section

Subscribe by Email