Wednesday September 19th, 2018 - 5:13:am
topbanner
Breaking News

സിപിഎം, സിഎംപി നേതാക്കളെ വധിക്കുമെന്ന് ഭീഷണിക്കത്ത്

NewsDesk
സിപിഎം, സിഎംപി നേതാക്കളെ വധിക്കുമെന്ന് ഭീഷണിക്കത്ത്

കണ്ണൂർ/പരിയാരം: സിപിഎം നേതാക്കളെ വെട്ടിയും സിഎംപി നേതാക്കളെ ബോംബെറിഞ്ഞും വധിക്കുമെന്ന് ഭീഷണിക്കത്ത്. പരിയാരം പോലീസ് കേസെടുത്തു. പി.ജയരാജന്‍, എം.വി.ജയരാജന്‍, പി.ഹരീന്ദ്രന്‍, വല്‍സന്‍ പനോളി, ടി.ഐ.മധുസൂതനന്‍, ടി.വി.രാജേഷ് എംഎല്‍എ, പി.സതീദേവി എന്നിവരെ വെട്ടിയും സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിലെ സി.വി.ശശീന്ദ്രന്‍, കെ.വി.വിജയന്‍ എന്നിവരെ ബോംബെറിഞ്ഞും കൊല്ലുമെന്നാണ് ഭീഷണികത്തില്‍ പറയുന്നത്.

പരിയാരം മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലെ തപാല്‍ പെട്ടിയില്‍ നോട്ടുബുക്കില്‍ നിന്നും കീറിയെടുത്ത കടലാസിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം കത്തുകള്‍ എടുക്കാനെത്തിയ മെഡിക്കല്‍ കോളേജ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരിക്കാണ് കവറിലിടാത്ത കത്ത് ലഭിച്ചത്.

പോസ്റ്റ് മാസ്റ്ററുടെ നിര്‍ദ്ദേശപ്രകാരം ഇത് പോലീസിന് കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കത്തെഴുതിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

ഭാര്യക്ക് വിവാഹ വാർഷിക സമ്മാനം : തൃശൂർ സ്വദേശി കാറിന്റെ ഫാൻസി നമ്പറിനു മുടക്കിയതു 17 ലക്ഷം

എം.എം മണിയെ പരിഹസിച്ച ജൂഡിന് ഫേസ്ബുക്കില്‍ പൊങ്കാല

Read more topics: death, threat, CPM,
English summary
Another death threat targeting CPM leader P Jayarajan and CMP Leaders
topbanner

More News from this section

Subscribe by Email