Sunday September 23rd, 2018 - 7:48:pm
topbanner

ഇന്നസെന്റ് പൊട്ടന്‍ കളിക്കുന്നു! : ദിലീപിനെ തിരിച്ചെടുത്തത് അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അമ്മ മുന്‍ പ്രസിഡന്റിന്റെ മറുപടി രസകരം

NewsDesk
ഇന്നസെന്റ് പൊട്ടന്‍ കളിക്കുന്നു! : ദിലീപിനെ തിരിച്ചെടുത്തത് അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അമ്മ മുന്‍ പ്രസിഡന്റിന്റെ മറുപടി രസകരം

ചാലക്കുടി: ഇന്നസെന്റ് പൊട്ടന്‍ കളിക്കുന്നു, ദിലീപിനെ തിരിച്ചെടുത്തത് അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അമ്മ മുന്‍ പ്രസിഡന്റിന്റെ മറുപടിയാണ് രസകരം.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെത്തുടര്‍ന്നുണ്ടായ വിവാദം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണത്തിനായി മുന്‍ പ്രസിഡന്റ് ഇന്നസെന്റിനെ സമീപിച്ച മാധ്യമങ്ങള്‍ ഇദ്ദേഹത്തിന്റെ മറുപടി കേട്ട് ഞെട്ടി.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഒരു ബന്ധവുമില്ലാത്ത ഉത്തരങ്ങളാണ് ഇന്നസെന്റ് നല്‍കിയത്. മീറ്റിങ്ങിന് വന്നതാണ്, അതിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഇനിയൊരു വണ്ടി വരാനുണ്ട്. അതിന് കാത്തിരിക്കുകയാണ്…, എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.

മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും ഒരു ബന്ധവുമില്ലാത്ത ഈ മറുപടി ആവര്‍ത്തിക്കുക മാത്രമാണ് ഇന്നസെന്റ് ചെയ്തത്. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുണ്ടോ, അമ്മയുടെ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഈ തീരുമാനത്തോടുള്ള നിലപാട് എന്താണ്.

ഗണേഷ് കുമാറിന്റെ പ്രതികരണങ്ങളെ എങ്ങനെ കാണുന്നു എന്നീ ചോദ്യങ്ങള്‍ക്കാണ് പരിഹസിച്ച് ഇന്നസെന്റ് മറുപടി നല്‍കിയിരിക്കുന്നത്.

Read more topics: amma, dileep, innocent,
English summary
Amma dileep issue innocent statement
topbanner

More News from this section

Subscribe by Email