topbanner
Monday December 18th, 2017 - 4:05:pm
topbanner
topbanner

അമിത് ഷാ ശ്രമിക്കുന്നത് കേരളത്തില്‍ കാലാപമുണ്ടാക്കാന്‍: കോടിയേരി

sadu prakash
അമിത് ഷാ ശ്രമിക്കുന്നത് കേരളത്തില്‍ കാലാപമുണ്ടാക്കാന്‍: കോടിയേരി

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിനാണ് ജനരക്ഷായാത്ര എന്ന പേരില്‍ അമിത്ഷായും കുമ്മനം രാജശേഖരനും ഒരുങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.

കലാപങ്ങള്‍ സൃഷ്ടിച്ചതിലൂടെയാണ് രാജ്യത്ത് അമിത് ഷാ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തില്‍ കലാപന്തരീക്ഷം സൃഷ്ടിക്കുകയാണ് ഷായുടേയും കൂട്ടരുടേയും ലക്ഷ്യം. എന്നാലത് ഇവിടെ വിലപ്പോവില്ല. കേരളം ജിഹാദികളുടെ നാടാണെന്നാണ് ആര്‍.എസ്.എസ് തലവന്‍ പറഞ്ഞത്.

വസ്തുതകള്‍ മനസിലാക്കാതെയുള്ള പ്രസ്താവനകളാണ് നടത്തുന്നത്. കേരളം അങ്ങനെയാണെന്ന് തെളിയിക്കാന്‍ ആര്‍.എസ്.എസിനെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ ബി.ജെ.പിയുടെ മുഖം വികൃതമായതിനാലാണ് പുറത്ത് നിന്ന് നേതാക്കളെ ബി.ജെ.പി കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകാന്‍ പോകുന്നത് എല്‍.ഡി.എഫിനാണ്. കടുത്ത രാഷ്ട്രീയ പോരാട്ടമാണ് അവിടെ നടക്കുക. കെ.എം.മാണി ലീഗിനെ പിന്തുണച്ചത് കൊണ്ട് ഒന്നും സംഭവിക്കില്ല. ഏത് മുന്നണിയിലേക്ക് പോവണമെന്ന് മാണിയാണ് നിലപാട് എടുക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

 

English summary
Amit shah triying to make violence in kerala: kodiyeri
topbanner topbanner

More News from this section

Subscribe by Email