Saturday September 22nd, 2018 - 9:43:am
topbanner

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തെരഞ്ഞെടുപ്പു ചട്ടലംഘനം നടത്തിയെന്ന് യുഡിഎഫ്

suvitha
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തെരഞ്ഞെടുപ്പു ചട്ടലംഘനം നടത്തിയെന്ന് യുഡിഎഫ്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാനിടുംകുഴി വാര്‍ഡില്‍ ഔദ്യോഗിക വാഹനത്തില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിന് വന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തെരഞ്ഞെടുപ്പു ചട്ടലംഘനം നടത്തിയതായി യു.ഡി.എഫ് ആരോപിച്ചു. ഇക്കാര്യം കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി പ്രൊഫ. റോണി കെ ബേബി പറഞ്ഞു.

2015ല്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തിറക്കിയ മാതൃകാ തെരഞ്ഞെടുപ്പു ചട്ടം 7 (1) പ്രകാരം തെരഞ്ഞെടുപ്പുകളിലും, ഉപതെരഞ്ഞെടുപ്പുകളിലും കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധം ഔദ്യോഗിക വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക വാഹനത്തില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിന് എത്തുക വഴി കേന്ദ്രമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയതായും യു.ഡി.എഫ് ആരോപിച്ചു.

English summary
UDF said that Alphons Kannanthanam has violated the election regulations
topbanner

More News from this section

Subscribe by Email