കൊച്ചി: അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് അദ്ദേഹം യഥാർഥ സിംഹത്തെ കണ്ടിട്ടില്ലാത്തതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം.
ബിജെപി കേരളം പിടിച്ചെടുക്കാൻ പോകുകയാണെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിലൂടെ നടന്ന ബിജെപിയുടെ യാത്രയിൽ അമിത് ഷാ പങ്കെടുക്കാത്തതു വലിയ വാർത്തയാക്കേണ്ട കാര്യമില്ല. മറ്റെല്ലാ സ്ഥലങ്ങളെയും പോലെ തന്നെയാണു പിണറായി. പ്രധാനമന്ത്രി വിളിപ്പിച്ചതുകൊണ്ടാണ് അദ്ദേഹം ഡൽഹിക്കു മടങ്ങിയത്. പാർട്ടി അധ്യക്ഷനായ അമിത് ഷായുമായി പ്രധാനമന്ത്രിക്ക് ഒട്ടേറെകാര്യങ്ങൾ സംസാരിക്കേണ്ടതുണ്ടാകുമെന്നും കണ്ണന്താനം പറഞ്ഞു.