Thursday November 15th, 2018 - 8:16:pm
topbanner

അൽഫോൻസ് കണ്ണന്താനം ഇനി കേന്ദ്രമന്ത്രി

NewsDesk
അൽഫോൻസ് കണ്ണന്താനം ഇനി കേന്ദ്രമന്ത്രി

കോട്ടയം: മു​ൻ എം​എ​ൽ​എ അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം ഇനി കേ​ന്ദ്ര​മ​ന്ത്രി​. ക​ണ്ണ​ന്താ​നം ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മ​ന്ത്ര​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

ബിജെപി ദേശീയ നിർവാഹക സമിതി അംഗമെന്ന നിലയിൽ കുറച്ചു കാലമായി ഡൽഹി കേന്ദ്രീകരിച്ചാണ് കണ്ണന്താനത്തിന്റെ പ്രവർത്തനം. ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി മനോഹർ പരീക്കർ രാജിവച്ച രാജ്യസഭാ സീറ്റിൽനിന്ന് അൽഫോൻസ് കണ്ണന്താനത്തെ എംപിയാക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ എംപിയായിരുന്നു പരീക്കർ. ഗോവയിലേക്ക് തിരിച്ചുപോയ അദ്ദേഹം ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഒഴിച്ചിടുന്ന ഈ സീറ്റിലേക്ക് പാർട്ടി കണ്ണന്താനത്തെ പരിഗണിക്കുന്നത്.

സിവിൽ സർവീസിൽനിന്ന് വിരമിക്കാൻ ഏഴു വർഷം അവശേഷിക്കെ സ്ഥാനമാനങ്ങളെല്ലാം രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങി കേരളത്തെ ഞെട്ടിച്ചതാണ് കണ്ണന്താനം. ലാൻഡ് റവന്യൂ കമ്മിഷണർ ആയിരിക്കെ ഇടതു രാഷ്ട്രീയം ലക്ഷ്യമിട്ടായിരുന്നു രാജി. തുടർന്ന് 2006ൽ സിപിഎം സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയിൽനിന്ന് നിയമസഭയിലെത്തി. 2011ൽ ബിജെപിയിലേക്ക് ചേക്കേറിയ കണ്ണന്താനം പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിൽ അംഗമായി. അതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.

English summary
Alphons Kannanthanam Union cabinet
topbanner

More News from this section

Subscribe by Email