Sunday May 31st, 2020 - 12:25:am

ആളൂർ-സലിം ഇന്ത്യ സിനിമ: ദിലീപിന്റെ നിർമ്മാണ പങ്കാളിത്തം ആളൂർ സ്വീകരിക്കില്ല

NewsDesk
ആളൂർ-സലിം ഇന്ത്യ സിനിമ: ദിലീപിന്റെ നിർമ്മാണ പങ്കാളിത്തം ആളൂർ സ്വീകരിക്കില്ല

കൊച്ചി: പള്‍സര്‍ സുനിയുടെ വക്കാലത്ത് കൈവിട്ടതോടെ താന്‍ നടന്‍ ദിലീപിന്റെ പക്ഷത്തായി എന്നുള്ള പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി അഡ്വ. ആളൂര്‍ രംഗത്ത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രമുഖ ക്രിമിനൽ അഭിഭാഷകനായ അഡ്വ: ബി.എ ആളൂർ സിനിമാ മേഖലയിലേക്ക് കാൽവെക്കുന്നതിന്റെ മുന്നോടിയായി നിർമ്മിക്കുന്ന പുതിയ സിനിമാകമ്പനിയുടെ മുതൽമുടക്കിലേക്ക് ദിലീപിന്റെ നിർമ്മാണ പങ്കാളിത്തം സ്വീകരിക്കില്ല എന്ന് അഡ്വ: ആളൂർ പറഞ്ഞു.

പ്രമുഖ സിനിമാനടനും നിർമ്മാതാവും 'അമ്മ' എന്ന താര സംഘടനയിലെ അംഗവുമായ ദിലീപ് എന്ന കലാപ്രതിഭയുടെ തുച്ഛമായ അഞ്ചുകോടിരൂപയുടെ വാഗ്‌ദാനത്തേക്കാൾ പത്തോ, ഇരുപതോ ഇരട്ടി മുതൽമുടക്കിലാണ് മേൽ പറഞ്ഞ സിനിമാകമ്പനി രൂപം കൊണ്ടുവന്നതെന്നും ആയതിനാൽ ദിലീപിന്റെ പങ്കാളിത്തമില്ലാതെതന്നെ ആളൂർ-സലിം ഇന്ത്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമ പൂർത്തിയാകാനാകുമെന്നും ആളൂർ പറഞ്ഞു.

സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്ന നവാഗത സംവിധായകന്റെ പുതിയ വെളിപ്പെടുത്തൽ വിവാദമായിരുന്നു. താൻ ആശ്രിതനാണെന്നും ദിലീപ് ആശ്രിതവത്സലനാണെന്നും അതുകൊണ്ടാണ് ആളൂർ നിർമ്മിക്കുന്ന ചിത്രത്തിൽ അഞ്ചുകോടി രൂപ നിർമ്മാണ പങ്കാളിത്തത്തിലേക്കായി ദിലീപ് നൽകുന്നതെന്നും നവാഗത സംവിധായകനായ സലിം ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.

അഞ്ചുകോടി രൂപ മുതൽമുടക്കാമെന്ന ഡി സിനിമാസ് ഉടമ കൂടിയായ ദിലീപിന്റെ വാഗ്ദാന സഹകരണം പുതിയ സാഹചര്യത്തിൽ താൻ തിരസ്കരിക്കുകയാണെന്ന് ആളൂർ വ്യക്തമാക്കി. ആയത് സ്വീകരിക്കാൻ ഈ പ്രത്യേക സാഹചര്യത്തിൽ സാധ്യമല്ലെന്നും ദിലീപ് എന്ന നിർമ്മാതാവിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെയാണ് താനിത് തിരസ്കരിക്കുന്നതെന്നും ആളൂർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും മറ്റുമായി ചില അഭ്യൂഹങ്ങൾ നിലനില്കുന്നതുകൊണ്ട് ദിലീപിന്റെ വാഗ്‌ദാനം തന്റെ പ്രൊഫഷനെയും പൾസർ സുനിയുടെ വക്കാലത്ത് ഒഴിയാൻ സംഭവത്തെയും കൂട്ടിയിണക്കി ചിലർ ദുർവ്യാഖ്യാനങ്ങൾ ഉണ്ടാക്കിയതുകൊണ്ടുകൂടിയാണ് ദിലീപിന്റെ നിർമ്മാണ പങ്കാളിത്തം സ്വീകരിക്കാതിരിക്കുന്നതെന്ന് ആളൂർ കൂട്ടിച്ചേർത്തു.

മാധ്യമങ്ങളിലെ അന്തിചർച്ചെയ്‌ക്കെത്തിയ ദോഷൈകദ്യക്കുകളും കപടബുദ്ധിജീവികളായ ചില മുൻ സംവിധായകരും ഇപ്പോൾ പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്ത ചില നിർമ്മാതാക്കളുമാണ് ദുർവ്യാഖ്യാനം ഉണ്ടാക്കി തന്നെ ഇടിച്ചുതാത്തുന്നതെന്നും ആയതിന്റെ പശ്ചാത്തലത്തിലാണ് തിരസ്കാരമെന്നുമാണ് ആളൂരിന്റെ വിശദീകരണം.

തങ്ങൾ ആരംഭിക്കാൻ പോകുന്ന പത്ത് കോടി നിർമ്മാണ ചിലവ് പ്രതീഷിക്കുന്ന 'അവാസ്തവം' എന്ന സിനിമയുടെ പ്രൊജെക്റ്റുമായി മുന്നോട്ട് തന്നെ പോകുമെന്നും ആളൂർ വ്യക്തമാക്കി. ആളൂർ തിരക്കഥയും സംഭാഷണവും ഒരുക്കുകയും ഒരു പ്രമുഖ വേഷത്തിൽ അഭിനയിക്കുകയും ചെയ്യുന്ന ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ മെമ്പറും സംവിധാന സഹായിയുമായ സലിം ഇന്ത്യയാണ്.

ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലായ് 3 ന് തൃശ്ശൂരിലെ പ്രസ്സ് ക്ലബ്ബിൽ വച്ച് നടക്കുമെന്നും ആളൂർ അറിയിച്ചു. വക്കീൽ പണിയിൽ സജീവ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടുതന്നെയാണ് ആളൂർ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്.

വടക്കേ ഇന്ത്യയിലെ പല പ്രമുഖ നിർമ്മാതാക്കളും ഒപ്പം തന്നെ പ്രവാസികളായ മലയാളികളടക്കമുള്ള പല പ്രമുഖ വിദേശ ഇന്ത്യക്കാരും കമ്പനിയുമായി സഹകരിക്കണമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ആളൂർ തിരക്കഥയും സംഭാഷണവും ഒരുക്കി ഇപ്പോൾ നിർമ്മിക്കാൻപോകുന്ന 'അവാസ്തവം' എന്ന സിനിമ സംവിധാനം ചെയ്യുന്ന ഒരു 'ദിലീപ് ഭക്തൻ' കൂടിയായ സലിം ഇന്ത്യയുടേയോ മറ്റാരുടേയെങ്കിലുമോ സ്വാധീനവലയത്തിൽ താൻ പെട്ടുവെന്നോ സ്വാധീനത്തിൽ തന്നെ പെടുത്തിയെന്നോ ആരും വ്യാമോഹിക്കേണ്ടതില്ല എന്നും തെറ്റായ പ്രചരണം നടത്തുന്നവരെ അറിയിക്കാൻവേണ്ടി കൂടിയാണ് താനിത് വെളിപ്പെടുത്തുന്നതെന്നും ആളൂർ വാർത്താകുറിപ്പിൽ അറിയിച്ചു.

മലയാള ചലച്ചിത്ര മേഖലയെ പുഷ്ടിപ്പെടുത്തുക, ചലച്ചിത്ര മേഖലയിൽ നിരവധിപേർക്ക് തൊഴിൽ ലഭ്യമാക്കുക തുടങ്ങിയ നല്ല ഉദ്ദേശ ലക്ഷ്യങ്ങളാണ് സിനിമാ കമ്പനി രൂപീകരണത്തിലൂടെ താൻ ആഗ്രഹിക്കുന്നതെന്നും ആളൂർ വ്യക്തമാക്കി..

Read more topics: dileep, adv aloor, cinema company,
English summary
Aloor-Salim India Cinema Dileep production partnership
topbanner

More News from this section

Subscribe by Email