Wednesday November 21st, 2018 - 3:29:pm
topbanner

ആലപ്പുഴയിൽ ശക്തമായ മഴ; വേമ്പനാട്ടു കായലിലെ ജലനിരപ്പ് ഉയരുന്നു

bincy
ആലപ്പുഴയിൽ ശക്തമായ മഴ; വേമ്പനാട്ടു കായലിലെ ജലനിരപ്പ് ഉയരുന്നു

ആലപ്പുഴ∙ വേമ്പനാട്ടു കായലിലെ ജലനിരപ്പ് ഉയരുന്നതിനിടയിൽ ആലപ്പുഴ നഗരത്തിലെ കനാലുകളിലും വെള്ളം നിറയുന്നു. ചിലയിടങ്ങളിൽ കനാൽ കവിഞ്ഞു. ആലപ്പുഴ ബീച്ചിനു സമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാൻ കലക്ടർ നിർദേശം നൽകി. ചേർത്തല താലൂക്കിലുൾപ്പെടെ കായലോര പ്രദേശങ്ങളിൽ വെള്ളം കയറുന്നു.

പാണ്ടനാട് ഇല്ലിക്കൽ പാലത്തിനു സമീപത്തു നിന്നു നാലു മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തി പരുമലയിലെ ആശുപത്രിയിലെത്തിച്ചു. മോർച്ചറിയിൽ സ്ഥലമില്ലാത്തതിനാൽ മൃതദേഹങ്ങൾ പുറത്തുവെച്ചിരിക്കുന്നു. ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടനാടിന്റെ പ്രളയ ബാധിത മേഖലകളിൽനിന്നുള്ള ഒഴിപ്പിക്കൽ തുടരുന്നു. ചേർത്തലയിൽ തുറന്ന ക്യാംപുകളിലേക്ക് 4500ൽ അധികം പേരെ മാറ്റി.

ആലപ്പുഴ നഗരത്തിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും കടലിലേക്കുള്ള ഒഴുക്ക് വേഗത്തിലാക്കാനും വാടക്കനാൽ, കൊമേഴ്‌സ്യൽ കനാൽ എന്നിവ ബീച്ച് ഭാഗത്തു തുറക്കുന്നതിന് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്കു നിർദ്ദേശം നൽകി. ബീച്ചിലേക്കു കനാൽ തുറക്കുന്നതു സമയബന്ധിതമായി നിരീക്ഷിക്കാനും ഒഴുക്കു സുഗമമാണെന്ന് ഉറപ്പാക്കാനും നഗരസഭാ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read more topics: Alappuzha, Vembanad, Lake, rising
English summary
Strong rains in Alappuzha The water level in Vembanad Lake is rising
topbanner

More News from this section

Subscribe by Email