Monday November 19th, 2018 - 2:51:pm
topbanner

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് പ്രതിപക്ഷത്തുണ്ടാകില്ല: സജി ചെറിയാന്‍

NewsDesk
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് പ്രതിപക്ഷത്തുണ്ടാകില്ല: സജി ചെറിയാന്‍

ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിപക്ഷം പോലുമാകില്ലെന്ന് സജി ചെറിയാന്‍ എംഎല്‍എ. സമുദായ സംഘടനകള്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കരുതി അഭിപ്രായങ്ങള്‍ പരിഗണിക്കാന്‍ ഭരണാധികാരികള്‍ തയാറാകണം. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ സെക്യുലറായ സമുദായ സംഘടനകളുമായി ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടക മോഡല്‍ തെരഞ്ഞെടുപ്പ് പ്രചരണം കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നടത്തിയാല്‍ ആലപ്പുഴയുള്‍പ്പെടുന്ന രണ്ടുമണ്ഡലങ്ങളിലും ഇടതുമുന്നണി വിജയിക്കും. സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം കൂടുതല്‍ കരുത്താര്‍ജിക്കണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് ചെങ്ങന്നൂരിലെ തന്റെ വിജയത്തിലൂടെ വ്യക്തമാകുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ തുടക്കമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. പരമ്പരാഗത വോട്ട് മണ്ഡലത്തില്‍ യുഡിഎഫിനു നഷ്ടപ്പെട്ടു. യുഡിഎഫിനും ബിജെപിക്കും വോട്ടു ചെയ്തിരുന്നവര്‍ മാറി ചിന്തിച്ചതിനാലാണ് തനിക്ക് ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിക്കാനായത്.

സര്‍ക്കാരിനെതിരേ യുഡിഎഫും ബിജെപിയും നടത്തിയ പ്രചരണങ്ങള്‍ ഫലത്തില്‍ സര്‍ക്കാരിന് അനുകൂലമായി. തനിക്കെതിരേ വ്യക്തിപരമായി നടത്തിയ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. തന്നെ അറിയുന്നവര്‍ തനിക്കു വോട്ട് ചെയ്തിട്ടുണ്ട്. സംഘടനാ കാര്യങ്ങളില്‍ താന്‍ കര്‍ക്കശക്കാരനായിരിന്നു. വിട്ടുവീഴ്ച നിലപാട് സ്വീകരിച്ചാല്‍ സംഘടനയ്ക്കു കോട്ടമുണ്ടാകും എന്നതായിരുന്നു അതിനു കാരണം.

തെറ്റെന്ന് സ്വയം തോന്നിയപ്പോഴൊക്കെ രീതികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജനങ്ങളോടു വിശ്വാസ്യത പുലര്‍ത്തുന്നതിനൊപ്പം ആരോടും വിരോധം വച്ചു പുലര്‍ത്തിയിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ഹരികൃഷ്ണന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം പി. അഭിലാഷ് നന്ദിയും പറഞ്ഞു.

Read more topics: saji cheriyan, congress,
English summary
After the next Assembly elections, the Congress will not be in the Opposition: Saji Cherian
topbanner

More News from this section

Subscribe by Email