Saturday September 22nd, 2018 - 12:56:pm
topbanner

പട്ടിക ജാതി, പട്ടിക വർഗ ഫണ്ട് വിനിയോഗത്തിൽ അലംഭാവം; നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ്

fasila
പട്ടിക ജാതി, പട്ടിക വർഗ ഫണ്ട് വിനിയോഗത്തിൽ അലംഭാവം; നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ്

കോട്ടയം: പട്ടിക ജാതി പട്ടിക വർഗ ഫണ്ട് വിനിയോഗത്തിൽ അലംഭാവം കാണിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദളിത് കോൺഗ്രസ്(ഐ )സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ജെ.പ്രസാദ് ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവർഗ വികസനത്തിന് കഴിഞ്ഞ വർഷംആയിരത്തി നാനൂറു കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.

എന്നാൽ പട്ടിക ജാതി വികസനത്തിന് തൊള്ളായിരത്തി ഇരുപത്തി ഒൻപതു കോടിയും പട്ടികവർഗത്തിനു നൂറ്റിമുപ്പത്തിയഞ്ചു കോടി രൂപയും മാത്രമാണ് വിനിയോഗിച്ചത്. ആസ്തി വികസനത്തിനും, വീട്, കുടിവെള്ളം, ശുചിത്വ പദ്ധതികൾ, കോളനി നവീകരണം അടക്കമുള്ളവ തന്മൂലം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.

പൊതു വിഭാഗത്തിന്റെഫണ്ട് വിനിയോഗത്തിനു കാണിച്ച താല്പര്യം പട്ടികവിഭാഗങ്ങളുടെ വികസനത്തിന് കാണിക്കാതിരുന്നത് പ്രതിക്ഷേധാർഹമാണ്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഗുണകരമല്ലാത്ത പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്. സർക്കാർ അടിയന്തര പരിഗണന നൽകണമെന്ന് സർക്കാരിന് നൽകിയ നിവേദനത്തിൽ എൻ .ജെ .പ്രസാദ് ആവശ്യപ്പെട്ടു.

English summary
Action should be taken against Local Self Government Institutions: Congress
topbanner

More News from this section

Subscribe by Email