Friday May 24th, 2019 - 5:41:pm
topbanner
topbanner

നാടെങ്ങും അഭിനന്ദന്‍ മീശ ട്രെന്റ് ആയപ്പോള്‍ സൗജന്യമായി മീശ റെഡിയാക്കി തരും കോട്ടയത്തെ ഈ സലൂണില്‍

NewsDesk
നാടെങ്ങും അഭിനന്ദന്‍ മീശ ട്രെന്റ് ആയപ്പോള്‍ സൗജന്യമായി മീശ റെഡിയാക്കി തരും കോട്ടയത്തെ ഈ സലൂണില്‍

കോട്ടയം : നാടെങ്ങും അഭിനന്ദന്‍ വര്‍ധമാന്റെ മീശ ട്രെന്റ് ആയപ്പോള്‍ കോട്ടയം ജില്ലയിലെ കൂരോപ്പടയിലെ ഹോളിവുഡ് ജന്‍സ് ബ്യൂട്ടി സലൂണില്‍ സൗജന്യമായി അഭിനന്ദന്‍ മീശ റെഡിയാക്കി തരും.

ചൊവ്വാ,ബുധന്‍,വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക് ഒന്നു മുതല്‍ വൈകുന്നേരം മൂന്ന് വരെ സൗജന്യമായി അഭിനന്ദന്‍ മീശ റെഡിയാക്കി നല്‍കാനാണ് ഉടമകളുടെ തീരുമാനം.

ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ അഭിനന്ദന്‍ വര്‍ധമാന്റെ മീശ അന്നുമുതല്‍ വൈറല്‍ ആയിരുന്നു. ഇത് മനസിലാക്കിയ ഹോളിവുഡ് ജന്‍സ് ബ്യൂട്ടി സലൂണിന്റെ ഉടമകളായ പ്രശാന്തും രാജീവുമാണ് വേറിട്ട തീരുമാനം കൈകൊണ്ടത്.

അഭിനന്തിനോടുള്ള താല്പര്യമാണ് ഇത്തരമൊരു തീരുമാനം കൈകൊള്ളുവാന്‍ ഇടയാക്കിയതെന്ന് ഇരുവരും പറഞ്ഞു. സൗജന്യ മീശ വെട്ടിന് വന്‍ പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍. പാമ്പാടി-കൂരോപ്പട റോഡില്‍ കൂരോപ്പട ജംഗ്ഷന് സമീപമാണ് കട.

Abhinandan Varthaman moustache holly wood gents beauty saloon kottayam

English summary
Abhinandan Varthaman moustache trend that signifies heroism
topbanner

More News from this section

Subscribe by Email