Tuesday September 25th, 2018 - 4:51:am
topbanner

അഭിമന്യു വധക്കേസ്; കത്തിയെത്തിച്ചയാളെ കണ്ടെത്തി

renjini
അഭിമന്യു വധക്കേസ്; കത്തിയെത്തിച്ചയാളെ കണ്ടെത്തി

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തിയെത്തിച്ചയാളെ കണ്ടെത്തി. പള്ളുരുത്തി സ്വദേശി സനീഷാണ് കത്തിയെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.കത്തിയുമായി എത്തിയത് സനീഷാണെന്നും എന്നാല്‍ അഭിമന്യുവിനെ കുത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് പറയുന്നു. മറ്റു രണ്ടു പേര്‍ കൂടി ആയുധവുമായി സ്ഥലത്ത് ഉണ്ടായിരുന്നു

ഒളിവിലുള്ള പ്രതികളുടെ വിശദാംശങ്ങളും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃത്യത്തില്‍ പങ്കെടുത്ത എട്ടു പ്രതികള്‍ ഒളിവിലാണ്.ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജമ്പാർ, നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരാണ് കൃത്യത്തില്‍ പങ്കെടുത്ത ശേഷം ഒളിവിലുള്ള പ്രതികൾ.

അഭിമന്യുവിനെ കുത്തിയ എസ്ഡിപിഐ പ്രവർത്തകനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇത് വരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്താൽ മാത്രമേ കുത്താൻ ഉപയോഗിച്ച കത്തി ഉൾപ്പെടെയുള്ളവ കണ്ടെടുക്കുവാൻ സാധിക്കുകയുള്ളു.അഭിമന്യുവിന് നേരെ ഇയാൾ കത്തി വീശിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Read more topics: Abhimanyu ,murder, case, knife
English summary
Abhimanyu murder case The knife was found
topbanner

More News from this section

Subscribe by Email