Thursday March 21st, 2019 - 7:36:am
topbanner
topbanner

അഭിമന്യൂ കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല.

renjini
അഭിമന്യൂ കേസില്‍ പ്രതികള്‍ക്കെതിരെ  യു.എ.പി.എ ചുമത്തില്ല.

തിരുവനന്തപുരം: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യൂ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ ഈ ഘട്ടത്തില്‍ യു.എ.പി.എ (നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്നതിനുള്ള നിയമം) ചുമത്തില്ലെന്ന് പോലീസ്.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസാണ് പോലീസിന് നിയോപദേശം നല്‍കിയത്.

ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്തുണ ലഭിക്കാത്തതിന് പുറമെ നിയമോപദേശം കൂടി ലഭിച്ചപ്പേള്‍ തല്‍ക്കാലം യു.എ.പി.എ ചുമത്തേണ്ടെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു.മുന്‍ കാലങ്ങളിലെ പാര്‍ട്ടി എടുത്ത നയം കണക്കിലെടുത്ത് പ്രതികള്‍ക്കെതിരെ തിരക്കിട്ട് യു.എ.പി.എ ചുമത്തുന്നതിനോട് സി.പി.എം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എ.പി.എ ചുമത്താന്‍ മതിയായ തെളിവികളില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചത്.

 കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്‍.ഐ.എ കേസ് ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെടില്ല. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍.ഐ.എ മുന്നോട്ട് വന്നാല്‍ എതിര്‍ക്കില്ല.മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ഉള്‍പ്പടെയുള്ള മുഖ്യ പ്രതികളാണ് ഒളിവില്‍ കഴിയുന്നത്. പ്രതികളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതിനിടെ കസ്റ്റഡിയിലുള്ള അഞ്ച് പേരില്‍ ചിലരുടെ അറസ്റ്റ് അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തിയേക്കും.പ്രതികളെ പിടികൂടുന്നതിനായി ഇതര സംസ്ഥാന പോലീസന്റെ സഹായവും പോലീസ് തേടി. സംയുക്ത പരിശോധനയാണ് ആരംഭിച്ചത്. പ്രതികളില്‍ ചിലര്‍ ബംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് കടന്ന വിവരത്തെ തുടര്‍ന്ന് ഇന്റര്‍പോളിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്.

Viral News

Read more topics: Abhimanyu, UAPA, not, charged
English summary
UAPA is not charged against the accused in the murder of Abhimanyu in the case of Abhimanyu murder case.
topbanner

More News from this section

Subscribe by Email