Wednesday September 26th, 2018 - 4:39:am
topbanner

അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി.

renjini
അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി.

എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്.കഴിഞ്ഞ ദിവസം അറസ്റ്റിലായ അനസിനെ വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങും. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മറ്റു പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഹാദിയ വിഷയത്തിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. ചോദ്യംചെയ്യലിൽ അഭിമന്യുവിനെ വധിച്ച സംഭവത്തിൽ ഇയാൾ ഗൂഢാലോചനയിൽ പങ്കാളിയാണെന്നു കണ്ടെത്തി. തുടർന്ന് ഈ കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇതുവരെ അറസ്റ്റിലായ പ്രതികൾക്കെതിരേ യു.എ.പി.എ. ചുമത്തിയിട്ടില്ല. പിന്നീട് ഏതെങ്കിലും ഘട്ടത്തിൽ വേണമോയെന്ന് അപ്പോൾ തീരുമാനിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എം.പി. ദിനേശ് പറഞ്ഞു.



Read more topics: Abhimanyu, murder, arrested
English summary
One person was arrested for murdering Abhimanyu.
topbanner

More News from this section

Subscribe by Email