Saturday March 23rd, 2019 - 2:46:pm
topbanner
topbanner

അഭിമന്യു വിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

renjini
അഭിമന്യു വിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ കാലാവാല നവാസ്. ജഫ്രി എന്നിവരാണ് അറസ്റ്റിലായത്.അഭിമന്യുവിനെ കുത്തിയതാരാണെന്ന് പോലീസിന് സൂചനകളുണ്ടെങ്കിലും പ്രതികളെ മുഴുവന്‍ കിട്ടിയാലേ ഇത് സ്ഥിരീകരിക്കാനാകൂ.

മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദിനെയാണ് ഇപ്പോള്‍ ഒന്നാംപ്രതിയായി കണക്കാക്കുന്നത്.കൊലപാതകം നടക്കുമ്പോള്‍ നവാസ് കോളേജിന് സമീപമെത്തിയിരുന്നതായി  പോലീസ് സംശയിക്കുന്നു. എന്നാല്‍ ഇയാള്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവില്ല. എന്നാല്‍ നവാസ്  പ്രതികളെ സഹായിച്ചതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.   മട്ടാഞ്ചേരി ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ ജോലി ചെയ്യുന്ന ഇയാള്‍ എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറിയാണെന്ന് പോലീസ് അറിയിച്ചു.

Read more topics: Abhimanyu, murder, accused,
English summary
Abhimanyu, murder, accused
topbanner

More News from this section

Subscribe by Email