Thursday October 18th, 2018 - 6:22:am
topbanner
Breaking News

മുഖ്യമന്ത്രി എത്തിയ ശേഷം രാജ്യന്തര ചലച്ചിത്ര മേളയെക്കറിച്ച് തീരുമാനമെടുക്കുമെന്ന് എ കെ ബാലന്‍

Aswani
മുഖ്യമന്ത്രി എത്തിയ ശേഷം രാജ്യന്തര ചലച്ചിത്ര മേളയെക്കറിച്ച് തീരുമാനമെടുക്കുമെന്ന് എ കെ ബാലന്‍

തിരുനവന്തപുരം: രാജ്യാന്തര ചലചിത്ര മേള ഈ വര്‍ഷം നടത്തുന്ന കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം തീരുമാനിക്കുമെന്ന് സംസ്‌ക്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. ആര്‍ഭാടങ്ങളും ചിലവുകളും കുറച്ച് മേള നടത്തുന്നതിന്റെ മാര്‍ഗരേഖ ചലച്ചിത്ര അക്കാഡമി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിട്ടുണ്ടെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

പ്രളയത്തെ തുടര്‍ന്ന് ഈ വര്‍ഷം ചലച്ചിത്ര മേള ഒഴിവാക്കുകയാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയെങ്കിലും ചലച്ചിത്ര മേള നടത്തണമെന്ന ആവശ്യമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. ഇതോടെയാണ് തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം ഇക്കാര്യം തീരുമാനിക്കും.

 

 

English summary
AK Balan said that decision about International Film Festival will take after Chief Minister's arrival
topbanner

More News from this section

Subscribe by Email