Thursday October 18th, 2018 - 10:00:pm
topbanner
Breaking News

അഭിമന്യുവധക്കേസിൽ തിങ്കളാഴ‌്ച കുറ്റപത്രം സമര്‍പ്പിക്കും

RA
അഭിമന്യുവധക്കേസിൽ തിങ്കളാഴ‌്ച കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: മഹാരാജാസ‌് കോളേജിലെ എസ‌്‌എഫ‌്‌ഐ നേതാവ‌് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ തിങ്കളാഴ‌്ച കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ നേരിട്ട‌് പങ്കാളികളായ കാമ്പസ‌് ഫ്രണ്ട‌്, എസ‌്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട‌് ക്രിമിനലുകളുമായ 16 പേര്‍ക്കെതിരെയാണ‌് ആദ്യഘട്ടത്തില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രം എറണാകുളം ജുഡീഷ്യല്‍ ഫസ‌്റ്റ‌് ക്ലാസ‌് രണ്ടാം കോടതിയില്‍ നല്‍കുന്നത‌്.

അഭിമന്യുവിനെ കുത്തിയത‌് പള്ളുരുത്തി നമ്പി പുത്തലത്ത് ഖാലിദിന്റെ മകന്‍ മുഹമ്മദ‌് ഷഹിം (31) ആണെന്ന‌് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട‌്. കേസില്‍ 12-ാം പ്രതിയായ ഇയാള്‍ക്കായി അന്വേഷണം സംഘം ലുക്ക‌്‌ഔട്ട‌് നോട്ടീസ‌് പുറപ്പെടുവിച്ചിട്ടുണ്ട‌്. കൊലപാതകം നടന്ന് 84 ദിവസം പൂര്‍ത്തിയാകുമ്പോഴാണ‌് കുറ്റപത്രം നല്‍കുന്നത‌്.

ഒന്നാം പ്രതിയും കാമ്ബസ‌് ഫ്രണ്ട‌് യൂണിറ്റ‌് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദ്, രണ്ടാംപ്രതിയും കാമ്ബസ‌് ഫ്രണ്ട‌് ജില്ലാ പ്രസിഡന്റ‌ുമായ ആരിഫ് ബിന്‍ സലിം, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, കാമ്ബസ‌് ഫ്രണ്ട‌് കൊച്ചി മേഖല ട്രഷറര്‍ റെജീബ്, അബ്ദുള്‍ റഷീദ്, സനീഷ്, ആരിഫ് ബിന്‍ സലിമിന്റെ സഹോദരനും കാമ്ബസ‌് ഫ്രണ്ട‌് ജില്ലാ കമ്മിറ്റി അംഗവുമായ ആദില്‍ ബിന്‍ സലിം, ബിലാല്‍, റിയാസ് ഹുസൈന്‍, പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ‌് അംഗം സനീഷ‌്, കോളേജില്‍ ഒന്നാം വര്‍ഷം പ്രവേശനം നേടിയ പത്തനംതിട്ട സ്വദേശി ഫറൂഖ‌് അമാനി, പോപ്പുലര്‍ ഫ്രണ്ട‌് പ്രവര്‍ത്തകരായ അബ‌്ദുള്‍ നാസര്‍, അനൂപ‌് എന്നിവര്‍ക്കെതിരെയാണ‌് കുറ്റപത്രം നല്‍കുന്നത‌്. അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീഷണര്‍ എസ് ടി സുരേഷ് കുമാര്‍, അസി. കമ്മീഷണര്‍ കെ ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കുറ്റപത്രം തയ്യാറാക്കിയത്.

 

English summary
ABHIMANYU MURDER CASE KUTTAPATHRAM
topbanner

More News from this section

Subscribe by Email