topbanner
Monday February 27th, 2017 - 11:38:pm
topbanner

പുരുഷവേഷത്തില്‍ ശബരിമലയിലെത്തിയ യുവതിയെ പിടികൂടി

NewsDesk
പുരുഷവേഷത്തില്‍ ശബരിമലയിലെത്തിയ യുവതിയെ പിടികൂടി

ശബരിമല: ഭര്‍ത്താവിനൊപ്പം പുരുഷവേഷം കെട്ടി ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പമ്പയില്‍വെച്ച് പിടികൂടി തിരിച്ചയച്ചു. ആന്ധ്രപ്രദേശ് കടപ്പ ജില്ലയിലെ ശ്രീവാസലുവിന്റെ ഭാര്യ പരമേശ്വരിയെ (36)യാണ് പിടികൂടിയത്.

കറുത്ത പാന്റ്‌സും ടീഷര്‍ട്ടുമായിരുന്നു യുവതിയുടെ വേഷം. കറുത്ത തുണി ഉപയോഗിച്ച് തല മൂടിയിരുന്നു. ഭര്‍ത്താവ് ശ്രീവാസലുവും മക്കളും ഉള്‍പ്പെട്ട തീര്‍ഥാടകസംഘത്തിലായിരുന്നു പരമേശ്വരി. ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ലെങ്കിലും നടപ്പില്‍ സംശയം തോന്നിയാണ് തടഞ്ഞുനിര്‍ത്തിയതും ചോദ്യംചെയ്തതും.

ഭര്‍ത്താവും മക്കളും ദര്‍ശനം നടത്തി മടങ്ങിവരുന്നതുവരെ ഇവരെ ഗാര്‍ഡ് റൂമില്‍ സംരക്ഷിച്ചു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ സന്നിധാനത്തെത്തുന്നത് ആചാര വിരുദ്ധമാണ്. ആചാരം തെറ്റിച്ച് എത്തുന്നവരെ നിരീക്ഷിക്കാനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

 

Read more topics: woman, sabarimala
English summary
A woman devotee caught in sabarimala
topbanner topbanner

More News from this section

Subscribe by Email