Monday September 24th, 2018 - 5:12:pm
topbanner

9 കാരനെ ക്രൂരമായി മര്‍ദ്ദിച്ചു; മുഖത്ത് ഗുരുതരമായ പരിക്ക്; അമ്മ അറസ്റ്റില്‍

NewsDesk
9 കാരനെ ക്രൂരമായി മര്‍ദ്ദിച്ചു; മുഖത്ത് ഗുരുതരമായ പരിക്ക്; അമ്മ അറസ്റ്റില്‍

കൊച്ചി: അടിമാലി സ്വദേശിയായ അമ്മയുടെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഒമ്പതാംക്ലാസുകാരന് ഗുരുതരമായ പരിക്ക്. കാലങ്ങളായുള്ള പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ മുഖത്താണ് ഗുരുതരമായ പരിക്ക്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൗഫല്‍ എന്ന കുട്ടിയുടെ മാതാവ് ലഹരി വസ്തുക്കള്‍ക്ക് അടിമയായിരുന്നതായി റിപ്പോര്‍ട്ട്. ലഹരി മൂത്ത് മാതാവ് കുട്ടിയെ നിരന്തരം ക്രൂര പീഡനത്തിന് ഇരയാക്കിയിരുന്നതായും പിടിച്ചുമാറ്റാന്‍ പോലും ആരും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് അയല്‍വാസികള്‍ നല്‍കുന്ന സൂചന.

കുട്ടി ഇപ്പോള്‍ എറാണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. മാതാവ് സെലീന ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദ്ദിച്ചതിന്റെയും പൊതിച്ച തേങ്ങ കൊണ്ട് ഇടിച്ചതിന്റെയും പാടുകള്‍ കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നു. പുറത്തും കൈകാലുകളിലും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഒറ്റയ്ക്ക് വീട്ടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ നിന്നുമായിരുന്നു കുട്ടിയെ രക്ഷപ്പെടുത്തിയത്.

കഴിഞ്ഞദിവസം രാവിലെയാണ് കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ വിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു.

പിതാവ് ക്രിമിനല്‍ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ഇയാളും കുട്ടിയെ മര്‍ദ്ദിച്ചിരുന്നതായിട്ടാണ് വിവരം. പിതാവ് ലഹരി വില്‍പ്പനക്കാരനും മാതാവ് ലഹരിക്കടിമയായിരുന്നതിനാലും ഇവരുമായി ബന്ധുക്കള്‍ കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ല. കുട്ടി ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്ന വിവരം പോലും ബന്ധുക്കള്‍ ഇന്നലെയായിരുന്നു അറിഞ്ഞത്. മാരകപരുക്കുകളാണ് നൗഫലിന്റെ ദേഹമാകെ.

മുഖത്തുനിന്നും കാലില്‍നിന്നും മാംസം അടര്‍ന്നുപോയി. മുതുകിലും പുറത്തും മുറിവും മര്‍ദിച്ചതിന്റെ പാടുകളുണ്ട്. നസീറിനെ ജാമ്യത്തിലിറക്കാന്‍ കൈക്കുഞ്ഞ് അടക്കമുള്ള രണ്ട് ഇളയകുട്ടികളെ കൂട്ടി ഇന്നലെ രാവിലെ അടിമാലി കോടതിയിലെത്തിയ സെലീന മറന്നുവച്ച തിരിച്ചറിയല്‍ രേഖകള്‍ എടുക്കാന്‍ പത്താംമൈല്‍ സ്വദേശി ബിജുവിന്റെ ഓട്ടോറിക്ഷ വിളിച്ച് കൂമ്പന്‍പാറ മഠംപടിയിലുള്ള വാടകവീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ബിജുവാണ് വീടിനകത്തും മുഖത്തും ശരീരത്തും മുറിവേറ്റു പഴുത്ത നിലയില്‍ നൗഫലിനെ കണ്ടത്.

നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നടി തൂക്കിയെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ചു

ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

Read more topics: boy, house, Ernakulam
English summary
9-year-old boy found brutally beaten up and locked house in Ernakulam
topbanner

More News from this section

Subscribe by Email