Friday June 22nd, 2018 - 8:54:pm
topbanner
Breaking News

ആറ് യുവ എംഎല്‍എമാര്‍ കേരളാ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമോ ?

suji
ആറ് യുവ എംഎല്‍എമാര്‍ കേരളാ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമോ ?

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ആറ് യുവ എംഎല്‍എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് കത്തയച്ചു.

ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ എസ് ശബരിനാഥന്‍, വി ടി ബല്‍റാം, റോജി എം ജോണ്‍, അനില്‍ അക്കര എന്നിവരാണ് പ്രതിഷേധിച്ചത്. എംഎല്‍എമാരുടെ പ്രതിഷേധം നേതൃത്വം ഗൗരവത്തോടെയാണ് വിലയിരുത്തുന്നത്.

യുഡിഎഫിന്റെ പ്രതിനിധിയായി കേരള കോണ്‍ഗ്രസ് പ്രതിനിധി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ എംഎല്‍എമാരുടെ വോട്ടും ആവശ്യമുണ്ട്. ഇനി പി ജെ കുര്യന്‍ മത്സരിച്ചാല്‍ താന്‍ വോട്ട് ചെയ്യില്ലെന്ന് അനില്‍ അക്കര തുറന്നടിച്ചിരുന്നു. കോണ്‍ഗ്രസിന് തന്നെ സീറ്റ് കിട്ടാത്ത സാഹചര്യത്തില്‍ എംഎല്‍എമാരുടെ നിലപാട് നിര്‍ണ്ണായകമാണ് .

കോണ്‍ഗ്രസില്‍ ഒരു വിഭാഗം പരസ്യമായി തന്നെ മാണി വിഭാഗത്തിന് സീറ്റ് നല്‍കിയതിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. കെ എം മാണിയും കുഞ്ഞാലിക്കുട്ടിയും ഇറങ്ങി കളിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് കളി കണ്ട് നില്‍ക്കാനേ കഴിഞ്ഞുള്ളൂ.ഏതായാലും യുഡിഎഫില്‍ മുറുമുറുപ്പ് ശക്തമാകുകയാണ്.

 

Read more topics: mla, rahul, k m mani
English summary
6 mlas in kerala wrote letter to rahul

More News from this section

Subscribe by Email