Tuesday November 13th, 2018 - 10:36:am
topbanner

തൃശൂര്‍; മകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവ് യുവാക്കളുടെ മര്‍ദ്ദനമേറ്റു മരിച്ചു

NewsDesk
തൃശൂര്‍; മകളെ കളിയാക്കിയത് ചോദ്യം ചെയ്ത പിതാവ് യുവാക്കളുടെ മര്‍ദ്ദനമേറ്റു മരിച്ചു

തൃശൂര്‍: മകളുമൊത്ത് വരവെ കളിയാക്കിയ യുവാക്കളെ ചോദ്യം ചെയ്ത പിതാവ് മര്‍ദ്ദനമേറ്റു മരിച്ചു. ചാവക്കാട് പാലുവായ് സ്വദേശിയായ രമേശ്(50) ആണ് പരിക്കുകളോടെ ആശുപത്രിയില്‍വെച്ച് മരിച്ചത്.

മകളുമായി രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്നു രമേശ്. വഴിവക്കില്‍ ഏതാനും യുവാക്കള്‍ ഇവരെ ശല്യപ്പെടുത്താന്‍ ശ്രമിച്ചു. മകളെ വീട്ടിലാക്കിയശേഷം തിരിച്ചെത്തിയ രമേശ് ഇക്കാര്യം ചോദ്യം ചെയ്തു.

തുടര്‍ന്ന് യുവാക്കള്‍ രമേശിനെ മര്‍ദ്ദിക്കുകയായിരുന്നു. ഹൃദ്രോഗമുളള രമേശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. രമേശ് സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. മരണത്തിന് കാരണക്കാരായവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് ഹര്‍ത്താല്‍ ആചരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമെ മരണകാരണം എന്തെന്ന് അറിയാന്‍ കഴിയുവെന്ന് പൊലീസ് പറഞ്ഞു. ഇപ്പോള്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

 

Read more topics: death, daughter
English summary
50-yr-old beaten to death for protesting eve-teasing of daughter
topbanner

More News from this section

Subscribe by Email