തൃശൂരില്‍ വെള്ളം നിറഞ്ഞ പാറക്വാറിയില്‍ വീണ് അമ്മയും മകളും ഉള്‍പ്പെടെ നാലു പേര് മുങ്ങി മരിച്ചു. തൃശൂര്‍ കുന്നംകുളത്തിന് സമീപം അഞ്ഞൂര്കുന്നിലാണ് സംഭവം. അഞ്ഞൂര് സ്വദേശി സീത, സീതയുടെ മകള്‍, അയല്‍വാസികളായ രണ്ടു കുട്ടികള്‍ എന്നിവരാണ് മരിച്ചത്. ക്വാറിയിലെ വെള്ളകെട്ടിനുള്ളില് കുളിക്കവേയാണ് അപകടം നടന്നത്.