topbanner
Wednesday August 23rd, 2017 - 7:14:pm
topbanner

സംസ്ഥാനത്ത് 20-ാമത് കന്നുകാലി സെന്‍സസ് ജൂലൈയില്‍

NewsDesk
സംസ്ഥാനത്ത് 20-ാമത് കന്നുകാലി സെന്‍സസ് ജൂലൈയില്‍

ആലപ്പുഴ: സംസ്ഥാനത്ത് 20-ാമത് കന്നുകാലി സെന്‍സസ് ജൂലൈ 16ന് ആരംഭിക്കും. മുന്‍വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി ഇനം തിരിച്ചുള്ള സെന്‍സസാണ് ഇത്തവണ നടത്തുന്നത്. കണക്കെടുക്കേണ്ട മൃഗങ്ങളുടെ ഇനം കൃത്യമായി രേഖപ്പെുടുത്തണം.

കന്നുകാലികളുടെ കണക്കെടുപ്പ് മാത്രമല്ല നടക്കുന്നത്. പക്ഷികള്‍, കൃഷി, കാര്‍ഷിക ഉപകരണങ്ങള്‍, മത്സ്യം-മത്സബന്ധന ഉപകരണങ്ങള്‍ എന്നിവയുടെ ഉള്‍പ്പെടെ വിശദമായ കണക്കെടുപ്പാണ് എടുക്കുന്നത്. കന്നുകാലികള്‍, കോഴി, താറാവ്, പന്നി, മുയല്‍, അലങ്കാരപക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ വിശദമായി ശേഖരിക്കും. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് മൃഗങ്ങളുടെയും പക്ഷികളുടെയും കണക്ക് ശേഖരിക്കുന്നത്.

എന്യൂമറേറ്റര്‍മാരെ ഒഴിവാക്കി പൂര്‍ണമായി ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ് ഇത്തവണ സെന്‍സസിന്റെ ചുമതല. ഓരോ മൃഗത്തിന്റെയും ഇനം തിരിച്ചുള്ള കണക്കെടുക്കുന്നതുകൊണ്ടാണ് പുറത്തുനിന്നുള്ളവരെ ഇത്തവണ ഒഴിവാക്കിയത്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഒരു എന്യൂമറേറ്റര്‍ക്ക് ഒരു വാര്‍ഡ് എന്ന നിലയിലായിരുന്നു വിഭജിച്ച് നല്‍കിയിരുന്നത്. എന്നാല്‍, 13 വാര്‍ഡ് വരെ ഇത്തവണ ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ കണക്കെടുക്കണം.

ജനസാന്ദ്രത കൂടൂതലുള്ള ജില്ലകളില്‍ കൂടുതല്‍ വാര്‍ഡുകള്‍ നല്‍കുന്നത് സെന്‍സസിനെ ബാധിക്കുമെന്നാണ് പരാതി. മൂന്നുമാസംകൊണ്ട് കണക്കെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, ജനസാന്ദ്രത കൂടിയസ്ഥലങ്ങളില്‍ കൂടുതല്‍ വാര്‍ഡുകള്‍ നല്‍കിയാല്‍ ഈ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.

Read more topics: cow sense, kerala,
English summary
20th cow sense kerala July 2017
topbanner topbanner

More News from this section

Subscribe by Email