Tuesday November 13th, 2018 - 4:01:am
topbanner

വടകരയിൽ സദാചാര ഗുണ്ടായിസം; 20 അംഗ സംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചു, ഒരാൾ അറസ്റ്റിൽ

Mithun muyyam
വടകരയിൽ സദാചാര ഗുണ്ടായിസം; 20 അംഗ സംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചു, ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ സദാചാര ഗുണ്ടകളുടെ വിളയാട്ടം. 20 അംഗ സംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ചു. 25ന് വൈകീട്ട് 5.30ന് തിരുവള്ളൂർ ചാലിയൻ കടവിലാണ് സംഭവം. പരിക്കേറ്റു  അവശനിലയിലായ തിരുവള്ളൂർ സ്വദേശി നിഖിലി(25)നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവള്ളൂർ ശാന്തി നഗറിലെ കണ്ണൻകുറുങ്ങോട്ട് ഉനൈസിനെ വടകര പോലീസ് പിടികൂടി.

നിഖിൽ ഓടിച്ചിരുന്ന മിനി ലോറി ബൈക്കിൽ ഇടിടിച്ചിരുന്നു. ഇതോടെ പേടിച്ചു പോയ നിഖിൽ വാഹനം നിർത്താതെ പോയി. ഇതാണ് സദാചാര വാദികളെ പ്രകോപിപ്പിച്ചത്. ഉടൻ മാരകായുധങ്ങളുമായി 20 അംഗ സംഘം നിഖിലിനെ പിൻതുടരുകയായിരുന്നു. വാഹനം ഉടമയുടെ വീട്ടിൽ നിർത്തി വീട്ടിലേക്കു മടങ്ങുമ്പോൾ ഇവർ നിഖിലിനെ പിടിക്കൂടി ആക്രമിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ വടകര സർക്കാർ ആശുപത്രിൽ പ്രവേശിപ്പിച്ചു പ്രഥമ പരിചരണം നൽകി. പിന്നീടാണ് കോഴിക്കോടേക്ക്‌ മാറ്റിയത്. മറ്റു പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം നിഖിൽ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തുകയാണെന്നും ആരോപണമുണ്ട്.

Read more topics: vadakara, sathacharam, attack, arrested,
English summary
20 people were brutally attacked one man in vadakara
topbanner

More News from this section

Subscribe by Email