Tuesday September 25th, 2018 - 1:04:am
topbanner

സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം നല്‍കി യുവാവ് ആത്മഹത്യ ചെയ്തു

suji
സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം നല്‍കി യുവാവ് ആത്മഹത്യ ചെയ്തു

മരിക്കും മുമ്പ് സുഹൃത്തുക്കള്‍ക്ക് വാട്‌സ്ആപ് വീഡിയോ സന്ദേശം നല്‍കി യുവാവ് ആത്മഹത്യ ചെയ്തു.മരുതുര്‍ തൊണ്ടിയന്നൂര്‍ കുളപ്പുള്ളി മലയില്‍ ജനാര്‍ദ്ദനന്‍ രമണി ദമ്പതികളുടെ ഏക മകന്‍ ശ്രീജിത്തിനെ(19) ആണ് വീടിനോട് ചേര്‍ന്ന് കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ഒറ്റപ്പാലം ഐടിഐ വിദ്യാര്‍ത്ഥിയാണ്.

ശ്രീജിത് പഠനത്തോടൊപ്പം തേങ്ങ വ്യാപാരിയായ പിതാവ് ജനാര്‍ദ്ദനനെ സഹായിച്ചു വരികയായിരുന്നു.മരിക്കാന്‍ പോകുകയാണെന്ന സന്ദേശം പകര്‍ത്തുന്നത് ഡിസംബര്‍ നാലിന് വൈകീട്ട് 4.50 ന് ആണ് .സന്ദേശത്തില്‍ മരിക്കാന്‍ കാരണക്കാരനായ യുവാവിന്റെ പേരും പറയുന്നുണ്ട് .25 ലക്ഷത്തോളം കടമുണ്ടെന്നും പത്തു ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ പിടിച്ചു നില്‍ക്കാനാകുവെന്നും ജീവിക്കാന്‍ കഴിയാത്തത് കൊണ്ടാണ് മരിക്കുന്നതെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.
മരിക്കാന്‍ കാരണക്കാരനായ യുവാവിനെ തിരിച്ചറിയാനുള്ള അടയാളങ്ങളും രാഷ്ട്രീയവും വരെ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട് .നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് നാലിന് രാത്രി എട്ടു മണിയോടെ മൃതദേഹം കാടിനുള്ളില്‍ കണ്ടത് .ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഷൊര്‍ണൂര്‍ ശാന്തി തീരത്ത് സംസ്‌കരിച്ചു.മരിക്കും മുമ്പ് ആത്മഹത്യ കുറിപ്പായി നല്‍കിയ സന്ദേശം സോഷ്യല്‍മീഡിയകളില്‍ പ്രചരിപ്പിച്ചതോടെ പോലീസ് അന്വേഷണമാരംഭിച്ചു.

 

Read more topics: suicide, watsapp
English summary
19 year boy suicide after messaging in watsapp
topbanner

More News from this section

Subscribe by Email