Sunday February 17th, 2019 - 3:20:am
topbanner

സുരേന്ദ്രനെതിരെ 15 ഓളം കേസുകള്‍ ; കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

suji
സുരേന്ദ്രനെതിരെ 15 ഓളം കേസുകള്‍ ; കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ സുരേന്ദ്രന്റെ പേരില്‍ നിലവില്‍ 15ഓളം കേസുകളുണ്ട്. ഇതില്‍ എട്ടു കേസുകള്‍ 2016 ന് മുമ്പള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ മൂന്നു കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ വിചാരണ ഘട്ടത്തിലുമുള്ളവയാണ്. ഒ രാജഗോപാലിന്റെ സബ് മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കോടതികളില്‍ ഹാജരാക്കേണ്ടിവന്നത്. വാറണ്ടു കേസുകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും സന്നിധാനം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ജാമ്യം ലഭിക്കാത്തതുകൊണ്ടാണ് സുരേന്ദ്രന്‍ റിമാന്‍ഡില്‍ കഴിയുന്നത്. വസ്തുതകള്‍ക്ക് ഇങ്ങനെയായിരിക്കേ കള്ളക്കേസ് ചുമത്തി പോലീസ് പീഡിപ്പിച്ചു എന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് സബ്മിഷനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Viral News

Read more topics: k surendran ,pinarayi vijayan
English summary
15 case against k surendran says pinarayi vijayan
topbanner

More News from this section

Subscribe by Email