Sunday December 16th, 2018 - 4:47:pm
topbanner

അനാഥാലയത്തില്‍ പതിമൂന്നുകാരിക്ക് പീഡനം; ഡയറക്ടറുടെ മകന്‍ അറസ്റ്റില്‍

Jikku Joseph
അനാഥാലയത്തില്‍ പതിമൂന്നുകാരിക്ക് പീഡനം; ഡയറക്ടറുടെ മകന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് അനാഥാലയത്തില്‍ പതിമൂന്നുകാരിക്ക് പീഡനം. കുന്ദമംഗലത്തെ അനാഥായത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അനാഥാലയത്തിലെ ഡയറക്ടറുടെ മകന്‍ ഓസ്റ്റിനെ പോലീസ് അറസ്റ്റു ചെയ്തു.

കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. പോക്‌സോ ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയതിന് ശേഷം കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുറച്ചു നാളുകളായി പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്ന് മൊഴിയില്‍ വ്യക്തമാക്കുന്നു.

English summary
13 year old harassed sexually at kunnamangalm
topbanner

More News from this section

Subscribe by Email