Saturday November 17th, 2018 - 10:53:pm
topbanner

മാതാപിതാക്കള്‍ക്കൊപ്പം പള്ളിയില്‍ പോയ പെണ്‍കുട്ടി ബൈക്കില്‍ ഷാള്‍ കുരുങ്ങി മരിച്ചു; അപകടം പിറന്നാള്‍ദിനത്തിന് തലേന്ന്

Jikku Joseph
മാതാപിതാക്കള്‍ക്കൊപ്പം പള്ളിയില്‍ പോയ പെണ്‍കുട്ടി ബൈക്കില്‍ ഷാള്‍ കുരുങ്ങി മരിച്ചു; അപകടം പിറന്നാള്‍ദിനത്തിന് തലേന്ന്

വെള്ളരിക്കുണ്ട്: മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ ഓശാന പെരുന്നാളിനു പോയ പെണ്‍കുട്ടി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചു. പരപ്പ ബിരിക്കുളത്തെ പെരിയങ്ങാനം സജി-ബിന്ദു ദമ്പതികളുടെ മകള്‍ മരിയ സജി (11) ആണു മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 7.45-ഓടെ ബിരിക്കുളം ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം ഉണ്ടായത്. പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. മരിയയുടെ പന്ത്രണ്ടാം പിറന്നാളാണ് തിങ്കളാഴ്ച. അതിന് മുമ്പാണ് വിദ്യാര്‍ത്ഥി ദാരുണമായി മരണപ്പെട്ടത്.

യാത്രക്കിടയില്‍ മരിയായുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഷാള്‍ കാറ്റില്‍ പറന്നു ബൈക്കിന്റെ ടയറില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്നു മരിയ ബൈക്കില്‍ നിന്നു തെറിച്ചു വീണു. സജി ബലമായി പിടിച്ചു നിര്‍ത്തിയതിനല്‍ വാഹനം മറിഞ്ഞില്ല. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കാഞ്ഞങ്ങട്ടെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീഴ്ച്ചയില്‍ മരിയയുടെ തലയ്ക്കും പരിക്കേറ്റിതുന്നു. സജിയെയും ബിന്ദുവിനെയും പ്രഥമശുശ്രൂഷ നല്‍കിയശേഷം വീട്ടിലെത്തിച്ചു. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തു.

സജി-ബിന്ദു ദമ്പതികളുടെ ഏക മകളാണു മരിയ. മാതാവു ബിന്ദു പരപ്പയില്‍ മരിയ ലബോറട്ടറി നടത്തി വരികയാണ്. മൃതദേഹം ഞായറാഴ്ച വൈകീട്ട് പരപ്പ സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെച്ചു. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 10-ന് ബിരിക്കുളം ചെറുപുഷ്പം ദേവാലയ സെമിത്തേരിയില്‍ നടക്കും.

English summary
12 year old girl died in bike accident
topbanner

More News from this section

Subscribe by Email