topbanner
Thursday August 17th, 2017 - 11:24:am
topbanner

ചികിത്സ നിഷേധിച്ചതിനെതുടർന്ന് യുവാവ് മരിച്ച സംഭവം: ആശുപത്രികൾക്കെതിരെ നടപടിയുണ്ടാകും

suvitha
ചികിത്സ നിഷേധിച്ചതിനെതുടർന്ന് യുവാവ് മരിച്ച സംഭവം: ആശുപത്രികൾക്കെതിരെ നടപടിയുണ്ടാകും

കൊല്ലം: ചികിത്സ നിഷേധിച്ചതിനെതുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രികൾക്കെതിരെ നടപടിയപുണ്ടാകും. തിരുനെൽവേലി സ്വദേശി മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അഞ്ച് ആശുപത്രികൾക്കെതിരെയാണ് കേസെടുക്കാൻ തീരുമാനമായത്. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളും, മെഡിക്കൽ റെക്കോർഡുകളും പൊലീസ് പരിശോധിച്ചു.

ആശുപത്രി ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. കൊല്ലത്തുള്ള രണ്ട് സ്വകാര്യ ആശുപത്രികളുടെ വീഴ്ചകൾ തുടക്കത്തിൽതന്നെ പോലീസ് കണ്ടെത്തിയതിനാൽ ഈ ആശുപത്രികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന. ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ അറസ്റ്റിനും സാധ്യതയുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. പത്തുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. 

English summary
Unable to deny treatment, the young man died: Action will be taken against hospitals
topbanner topbanner

More News from this section

Subscribe by Email