topbanner
Thursday August 17th, 2017 - 10:58:pm
topbanner

ശരീരം തളർന്നെങ്കിലും തളരാത്ത മനസുമായി അജി: അജിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാൻ കുറച്ച് വിദ്യാർത്ഥികളും

suvitha
ശരീരം തളർന്നെങ്കിലും തളരാത്ത മനസുമായി അജി: അജിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാൻ കുറച്ച് വിദ്യാർത്ഥികളും

പൂവച്ചൽ: ആലമുക്ക് പുതുക്കോണം ജീസസ് വില്ലയിൽ എസ്.വി അജികുമാറിന് ഇത് രണ്ടാം ജന്മം. ഇരുപത്തി ഒന്നാം വയസിൽ മരത്തിൽ നിന്നും വീണ് നടുവിന് ക്ഷതമേക്കുകയും പൊട്ടി പോയ നട്ടെല്ലിൽ ആറ് കമ്പിയിടുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ അരയ്ക്ക് കീഴെ തളർന്ന് പോയി. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഡയബറ്റിക് രോഗിയായ ഭാര്യ രമ്യയും അറുപത് വയസ് കഴിഞ്ഞ കിടപ്പു രോഗിയായ അമ്മയും. ഓരോ ദിവസത്തെയും അന്നത്തിന് വേണ്ടി ആരുടെയും മുന്നിൽ കൈ നീട്ടാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കണമെന്ന ഉറച്ച വിശ്വാസത്തിലാണ് മുപ്പത്തി അഞ്ച് വയസുള്ള ഈ യുവാവ്.

അജികുമാറിന്റെ കഷ്ടപ്പാടുകൾ കേട്ടറിഞ്ഞ ആൻസി, റോജ, അജില, എന്നീ വിദ്യാർത്ഥിനികൾ അധ്യാപകനായ സമീർ സിദ്ദീഖിയോടൊപ്പം കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിലെയും മറ്റു ക്ലബുകളിലെയും അംഗങ്ങളുടെ നേതൃത്വത്തിൽ അജികുമാറിനെ കാണുകയും വിഷമങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. മിടുക്കനും ഊർജസ്വലനുമായ ഇദ്ദേഹം സോപ്പ്, കുട, ലോഷൻ , ബാഗ്, പേപ്പർ ബാഗ്, വെയിസ്റ്റ് പേപ്പറിൽ നിന്നും കൗതുക വസ്തുക്കൾ, തുണിയിൽ പൂക്കൾ, ചന്ദന തിരി, മെഴുകുതിരി, തുടങ്ങിയവ നിർമ്മിക്കുകയും മറ്റുള്ളവർക്ക് പരിശീലനം നൽകുകയും ചെയ്യും.

വർഷങ്ങളോളമായി പൂവച്ചൽ ജംഗ്ഷനിലെ കടവരാന്തയിൽ ഇരുന്ന് പൊട്ടിയ ചെരുപ്പും ബാഗും തയ്ച്ച് ചെറിയ വരുമാനം ഉണ്ടാക്കുന്നുണ്ട്. സഞ്ചാരയോഗ്യമല്ലാത്ത ഇരുചക്രവാഹനം മാറ്റി പുതിയതൊന്ന് വാങ്ങണം, സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാത്ത അജികുമാറിന് കുറച്ച് ഭൂമി വാങ്ങി അതിൽ ഒരു വീട് വയ്ക്കണം പിന്നെ ചെറിയൊരു ആഗ്രഹം കൂടി സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഏജന്റാകണം എന്നിട്ട് അതിൽ നിന്നുമൊരു വരുമാനം ഉണ്ടാക്കണം. ഇദ്ദേഹത്തിന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾക്കും സന്തോഷത്തിനും വേണ്ടി സുമനസുകളെ തേടി നടക്കുകയാണ് പൂവച്ചൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ. ഇദ്ദേഹത്തെ സഹായിക്കാൻ സന്മനസുള്ളവർ അജികുമാറിനെ 9526390391 വിളിയ്ക്കുകയോ സ്കൂളുമായി ബന്ധപ്പെടുകയോ ചെയ്യുക.

 

Read more topics: young man, sick, survived,
English summary
the young sick man survived his life
topbanner topbanner

More News from this section

Subscribe by Email