സ്കറിയാ തോമസ്
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കൊച്ചി: യാക്കോബായ സഭയില്‍ വീണ്ടും പൊട്ടിത്തെറിക്ക് കളം ഒരുങ്ങുന്നു. സഭയുടെ കാശ് ധൂര്‍ത്ത് അടിച്ചതാണ് പുതിയ പൊട്ടിത്തെറിയിലേയ്ക്ക് നയിക്കുന്നത്.11 വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് വിശ്വാസികളെ ഞെട്ടിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഒരു വിഭാഗം എതീര്പ്പുമായി രംഗത്ത് എത്തിയതോടെ വ്യാഴാഴ്ച അടിയന്തിര വര്‍ക്കിംഗ് കമ്മറ്റി വിളിച്ചു ചേര്‍ക്കാന്‍ സഭാ നേത്യത്വം തീരുമാനിച്ചു.
ലക്ഷങ്ങളുടെ തിരിമറി നടക്കുന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. വരവിനും ചിലവിനും മതിയായ രേഖകളില്ല. സഭാധ്യക്ഷന് വേണ്ടി അടുത്തിടെ ആഡംബര വാഹനം വാങ്ങിയതിന് പോലും രേഖയില്ല. സഭയില്‍ പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്തതിനെ തുടര്‍ന്നാണ് വര്‍ഷങ്ങളായി സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്ന സമിതി ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്. വരവുകളെക്കുറിച്ച് കൃത്യമായി ഒരു വിവരവുമില്ലാത്ത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചിലവഴിച്ച ലക്ഷക്കണക്കിന് രൂപക്കും രേഖകളില്ല.