Monday December 16th, 2019 - 3:13:am
topbanner

യാക്കോബായ സഭ വര്‍ക്കിംഗ് കമ്മറ്റിയില്‍ ബഹളം

RA
യാക്കോബായ സഭ വര്‍ക്കിംഗ് കമ്മറ്റിയില്‍ ബഹളം

സ്‌കറിയാ തോമസ്

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചി: യാക്കോബായ സഭയുടെ വര്‍ക്കിംഗ് കമ്മറ്റി ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞു. കഴിഞ്ഞ ദിവസം സഭയുടെ 11 വര്‍ഷത്തെ കണക്ക് പരിശോധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കണക്കില്‍ രേഖകള്‍ ഇല്ലാതെ ലക്ഷങ്ങള്‍ ചിലവഴിച്ചതായി കണ്ടെത്തിയിരുന്നു. മാധ്യമങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ടതോടെ സഭയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബുധനാഴ്ച്ച അടിയന്തിര വര്‍ക്കിംഗ് കമ്മിറ്റി വിളിച്ച് ചേര്‍ത്തത്.

ഉച്ചകഴിഞ്ഞ പുത്തന്‍കുരിശില്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണക്ക് വയ്ക്കാതെ ഓഡിറ്റ് റിപ്പോര്‍ട്ട് ചോര്‍ന്നതിനെ കുറിച്ച് വാഗ്വാദം ആരംഭിക്കുകയായിരുന്നു.ഇത് മിനിറ്റുകളോളം തുടര്‍ന്നു. ചോര്‍ന്നത് എങ്ങനെ എന്ന് കണ്ടെത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നു. അന്വേഷണത്തിന് തത്വത്തില്‍ തീരുമാനിച്ചെങ്കിലും മിനിസ്ടുസില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടയില്‍ മലങ്കര വര്‍ഗിസ് വധത്തില്‍ സി.ബി.ഐ ഒന്നാംപ്രതിയായി ചേര്‍ത്തിട്ടുള്ള ഫ.വര്‍ഗീസ് തെക്കേക്കര യോഗത്തില്‍ എത്തിയത് രംഗം കൂടുതല്‍ വഷളയായി.ഫാ. വര്‍ഗീസ് തെക്കേക്കരയെ പ്രതി ചേര്‍ക്കുമ്പോള്‍ കൊച്ചി ഭദ്രാസന സെക്രട്ടറിയായിരുന്നു.

പ്രതി ചേര്‍ക്കപ്പെട്ടതോടെ അദേഹത്തെ വൈദികന്‍ എന്ന സ്ഥാനം ഒഴികെയുള്ള എല്ലാ ചുതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇത് വര്‍ഷങ്ങളായെങ്കിലും കേസ് തീര്‍ന്നിട്ടില്ലാത്തതിനാല്‍ അദേഹത്തെ തിരിച്ചെടുത്തിട്ടില്ല. അതിനിടയിലാണ് അദേഹം യോഗത്തില്‍ എത്തിയത്.ഇതോടെ രംഗം കൂടുതല്‍ വഷളായി ഇതിനിടയില്‍ അല്‍മായ ട്രസ്റ്റി ചൂണ്ടയില്‍ ഷാജി യോഗത്തില്‍നിന്ന് ഇറങ്ങിപോയി.

പിന്നിട് മറ്റ് അംഗങ്ങള്‍ അനുനയിപ്പിച്ച് യോഗത്തില്‍ മടക്കി കൊണ്ടു വരുകയായിരുന്നു. യോഗം അലമ്പാക്കി കണക്ക് വയ്ക്കാതെ രക്ഷപ്പെടുന്നതിന് ലക്ഷ്യം വയ്ക്കുകയായിരുന്നു എന്ന് ഒരു വിഭാഗം ആരോപിക്കുന്നു.ഇതിനിടയില്‍ മന്ത്രിസഭ ഉപസമിതിയുടെ ചര്‍ച്ചക്ക് നിലവിലുള്ള രണ്ട് മെത്രാപ്പോലീത്താമാര്‍ക്ക് താല്പര്യമുള്ള ഒരാളെ വയ്ക്കുവന്‍ അനുമതി നല്‍കി.

തോമസ് മാര്‍ തീമോത്തിയോസിനെ നിയമിക്കാത്തതില്‍ പ്രതിഷേധം ശക്തമായി. വര്‍ക്കിംഗ് കമ്മറ്റിയില്‍ കാതോലിക്കാ ഉള്‍പ്പെടെ 22 പേരാണ് ഉള്ളത്. അടിയന്തിര യോഗത്തില്‍ ഒട്ടുമിക്കവരും പങ്കെടുത്തിരുന്നു. അടുത്ത യോഗം എന്ന് എന്നുപോലും തീരുമാനിക്കാതെയാണ് പിരിഞ്ഞത്. വര്‍ക്കിംഗ് കമ്മറ്റിയിലെ അലമ്പും വരും ദിവസങ്ങളില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്കും വഴിവയ്ക്കും.

Read more topics: yakobaya saba, committy, bhahalam
English summary
yakobaya saba committy bhahalam
topbanner

More News from this section

Subscribe by Email