Saturday February 16th, 2019 - 5:03:am
topbanner

ദത്തുപുത്രിയെ ഭാര്യയാക്കി നാടകം, ഒടുവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് ചവിട്ടി പുറത്താക്കി : പ്രതിയ്ക്ക് വരാപ്പുഴ പൊലീസിന്റെ സംരക്ഷണമെന്ന് ഇരയുടെ പരാതി

princy
ദത്തുപുത്രിയെ ഭാര്യയാക്കി നാടകം, ഒടുവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് ചവിട്ടി പുറത്താക്കി :   പ്രതിയ്ക്ക് വരാപ്പുഴ പൊലീസിന്റെ  സംരക്ഷണമെന്ന് ഇരയുടെ പരാതി

കൊച്ചി: ദത്തുപുത്രിയെ വർഷങ്ങളോളം വീട്ടിൽ കൂടെ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പലപ്പോഴായി 1.10 കോടി രൂപയും ഏഴ് പവൻ സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് അന്യായമായി സംരക്ഷിക്കുന്നതായി പരാതി. വരാപ്പുഴ ശ്രീജിത്തിന്റെ ചവിട്ടിക്കൊലയുമായി ബന്ധപ്പെട്ട് വിവാദത്തിലായ വരാപ്പുഴ സ്റ്റേഷനിലെ പുതിയ എസ്.ഐയും ഉദ്യോഗസ്ഥർക്കുമെതിരെയാണ് വീണ്ടും പരാതി ഉയർന്നിരിക്കുന്നത്.

മാനന്തവാടി സ്വദേശിനിയായ 39കാരിയാണ് വരാപ്പുഴ എസ്.ഐയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. രണ്ട് കുട്ടികളുടെ മാതാവായ ഇവർ മുൻ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം ജോലി തേടി അഞ്ച് വർഷം മുമ്പാണ് വരാപ്പുഴയിലെത്തിയത്. 2014 മാർച്ചിലാണ് പാപ്പച്ചന്റെ പ്രസ്സിലെ ജീവനക്കാരിയായ 39കാരിയെ പാപ്പച്ചനും ഭാര്യ മറിയാമ്മയും ചേർന്ന് ദത്തുപുത്രിയായി സ്വീകരിച്ചത്.തുടർന്ന് ഇവരുടെ വീട്ടിലായിരുന്നു പരാതിക്കാരിയും താമസിച്ചിരുന്നത്. 2014ൽ മറിയാമ്മ രോഗബാധിതയായി മരിച്ചിരുന്നു. ഒരു വർഷത്തിനിപ്പുറം പാപ്പച്ചൻ ദത്തുപുത്രിയെ ആദ്യമായി പീഡിപ്പിച്ചത്. ഈ സംഭവത്തിന് പിന്നാലെ ഭാര്യ മരിച്ചപ്പോൾ ഊരിമാറ്റി സൂക്ഷിച്ചിരുന്ന വരണമാല്യം ചാർത്തി ദത്തുപുത്രിയെ ഭാര്യയാക്കി. പള്ളിയിൽ വച്ചും വീട്ടിൽ വച്ചും രണ്ടുവട്ടം വരണമാല്യം ചാർത്തി.തുടർന്ന് ഇവരുടെ വീട്ടിലായിരുന്നു പരാതിക്കാരിയും താമസിച്ചിരുന്നത്. 2014ൽ മറിയാമ്മ രോഗബാധിതയായി മരിച്ചിരുന്നു. ഒരു വർഷത്തിനിപ്പുറം പാപ്പച്ചൻ ദത്തുപുത്രിയെ ആദ്യമായി പീഡിപ്പിച്ചത്. ഈ സംഭവത്തിന് പിന്നാലെ ഭാര്യ മരിച്ചപ്പോൾ ഊരിമാറ്റി സൂക്ഷിച്ചിരുന്ന വരണമാല്യം ചാർത്തി ദത്തുപുത്രിയെ ഭാര്യയാക്കി. പള്ളിയിൽ വച്ചും വീട്ടിൽ വച്ചും രണ്ടുവട്ടം വരണമാല്യം ചാർത്തി.

തുടർന്ന് മൂന്ന് വർഷത്തിലേറെക്കാലം ഇരുവരും ഭാര്യാഭർത്താക്കന്മാരെ പോലെയാണ് താമസിച്ചത്.ഇടക്കാലത്ത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്ന പാപ്പച്ചന് പരാതിക്കാരി സ്വന്തം നിലയ്ക്ക് 30 ലക്ഷം രൂപയും, മറ്റു പലരിൽ നിന്നായി കടം വാങ്ങിയ 80 ലക്ഷം രൂപയും കടമായി നൽകിയിരുന്നുവെന്നും. എന്നാൽ, സമീപകാലത്ത് ബാദ്ധ്യത തീർക്കാനായി പണം തിരികെ ചോദിച്ചപ്പോൾ പാപ്പച്ചൻ പരാതിക്കാരിയെ വീട്ടിൽ നിന്നും, കഴിഞ്ഞ അഞ്ച് വർഷമായി ജോലി ചെയ്തുവരുന്ന വരാപ്പുഴ അൽഫോൺസ പ്രസിൽ നിന്നും പുറത്താക്കിയെന്നും.

ഇതിന് പുറമെ 2015 ഒക്ടോബർ 25ന് പനിച്ച് കിടക്കുമ്പോൾ പാപ്പച്ചൻ രാത്രി മുറിയിലെത്തി തന്നെ ബലാത്സംഗം ചെയ്തെന്നും പരാതിക്കാരി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വരാപ്പുഴ സ്റ്റേഷനിൽ പരാതി നൽകി ആഴ്ചയൊന്ന് പിന്നിട്ടിട്ടും ഒളിവിലുള്ള വരാപ്പുഴ തുണ്ടത്തുംകടവിൽ ചക്കിയത്ത് വീട്ടിൽ പാപ്പച്ചനെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് സാധിക്കാത്തതാണ് വിമര്ശനങ്ങൾക്ക് വഴിവച്ചത്.

പ്രതിയ്ക്ക് തന്ത്രപൂർവം ഹൈക്കോടതി മുഖേന മുൻകൂർ ജാമ്യം നേടിക്കൊടുത്തുവെന്നും ആക്ഷേപമുണ്ട്. വരാപ്പുഴ പൊലീസിനെതിരെ പരാതിക്കാരി ഡി.ജി.പിക്കുംഐ.ജിക്കും പരാതി നൽകിയിട്ടുണ്ട്. സ്റ്റേഷനുമായും ഇവിടുത്തെ പൊലീസുകാരുമായും പ്രതിയ്ക്ക് ഏറെക്കാലമായുള്ള അടുപ്പം മുതലെടുത്ത് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിക്കൊടുക്കാൻ വരാപ്പുഴ എസ്.ഐ അനീഷ് കൂട്ടുനിന്നുവെന്നും പരാതിയിൽ പറയുന്നു.

പാപ്പച്ചൻ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ കാര്യം വരാപ്പുഴ എസ്.ഐയെ അറിയിച്ചപ്പോൾ, 'സാക്ഷികളെ സംരക്ഷിക്കേണ്ടത് പരാതിക്കാരിയുടെ ഉത്തരവാദിത്തമാണ്' എന്ന മറുപടിയാണ് നൽകിയതെന്നും പരാതിക്കാരി പറയുന്നു. പരാതിക്കാരിക്കും കേസിലെ ഒരു പ്രധാന സാക്ഷിക്കുമെതിരെ പാപ്പച്ചൻ വധഭീഷണി മുഴക്കിയെന്ന പരാതിയിലും നടപടിയെടുക്കാൻ വരാപ്പുഴ തയ്യാറായില്ലെന്നും പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള വരാപ്പുഴ അൽഫോൺസ പ്രസിൽ ജനറൽ മാനേജറായിരുന്ന പരാതിക്കാരി ആരോപിക്കുന്നു. 

കഴിഞ്ഞ മാസം 23ന് പാപ്പച്ചൻ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയിരുന്നു. മുൻകൂർ ജാമ്യം റദ്ദാക്കുന്നതിനായി പരാതിക്കാരിയ്ക്ക് വേണ്ടി അഡ്വ. ബി.എ ആളൂർ ഹൈക്കോടതിയിൽ ഹാജരാകുവാൻ ഒരുങ്ങുകയാണ്.ജാമ്യത്തിലിറങ്ങിയ പാപ്പച്ചൻ മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതായും ഇതിനായി പത്രപരസ്യംനൽകിയിട്ടുണ്ടെന്നും  പരാതിക്കാരി ആരോപിക്കുന്നു.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107