Wednesday May 23rd, 2018 - 7:06:am
topbanner

വി.എസ്. അച്യുതാനന്ദന്റെ മൂന്ന് 'പൂച്ചകൾ' മൂന്നാറിന്റെ മലകയറിയിട്ട് ഇന്നേക്ക് പത്താണ്ട്

NewsDesk
 വി.എസ്. അച്യുതാനന്ദന്റെ മൂന്ന് 'പൂച്ചകൾ' മൂന്നാറിന്റെ മലകയറിയിട്ട് ഇന്നേക്ക് പത്താണ്ട്

മൂ​​ന്നാ​​ർ: പത്ത് വ‌ർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമായിരുന്നു എല്ലാം ഇടിച്ചുനിരത്തുന്ന ജെ.സി.ബികളുമായി വി.എസ്. അച്യുതാനന്ദന്റെ മൂന്ന് 'പൂച്ചകൾ" മൂന്നാറിന്റെ മലകയറിയത്. വി​​വാ​​ദ​​ങ്ങ​​ളിൽ​​ മു​​ങ്ങി​​പ്പോ​​യ ആ മൂ​​ന്നാ​​ർ ദൗ​​ത്യ​​ത്തി​​ന് ഇ​​ന്നു പ​​ത്തു​​വ​​യ​​സ് തികയുന്നു.

2 007 മേ​​യ് 14നായിരുന്നു മൂ​​ന്നാ​​റി​​ലെ കൈ​​യേ​​റ്റ​​ങ്ങ​​ൾ ഒ​​ഴി​​പ്പി​ക്കാൻ അന്നത്തെ മുഖ്യമന്ത്രി വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ രൂ​​പം ​​ന​​ൽ​​കി​​യ ഒ​​ന്നാം ദൗത്യ​​ സം​​ഘം മൂ​​ന്നാ​​റി​​ലെ അ​​ന​​ധി​​കൃ​​ത കൈ​​യേ​​റ്റ​​ങ്ങ​​ളും റിസോർട്ടുകളും ഇടിച്ച് നിരത്താൻ ആരംഭിച്ചത്. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ലെ അ​​ഡീ​​ഷ​​ണ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന കെ. ​​സു​​രേ​​ഷ്‌കു​​മാ​​ർ, ജി​​ല്ലാ ക​​ള​​ക്ടറാ​​യി​​രു​​ന്ന രാ​​ജു നാ​​രാ​​യ​​ണ സ്വാ​​മി, ഐ​​ജി ഋ​​ഷി​​രാ​​ജ് സിം​​ഗ് എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ടു​​ന്ന മൂന്നംഗ സം​​ഘമായിരുന്നു സ്പെ​​ഷ്യ​​ൽ ടാ​​സ്ക് ഫോ​​ഴ്സ്. കൊ​​ട്ടി​​ഘോ​​ഷി​​ച്ച് മൂ​​ന്നാ​​റി​​ലെ​​ത്തി​​യ "പൂ​​ച്ച"ക​​ളു​​ടെ തു​​ട​​ക്കം ഗം​​ഭീ​​ര​​മാ​​യി​​രു​​ന്നു.

സി​​നി​​മാ സ്റ്റൈലിൽ മ​​ണ്ണു​​മാ​​ന്തി യ​​ന്ത്രം ഉ​​പ​​യോ​​ഗി​​ച്ചു ബ​​ഹു​​നി​​ല​​ക്കെ​​ട്ടി​​ട​​ങ്ങ​​ൾ ത​​ക​​ർ​​ത്തെ​​റി​​ഞ്ഞ​​പ്പോ​​ൾ കേരളം മുഴുവൻ കോരിത്തരിച്ചു. മേ​​യ് 14ന് ​​മൂ​​ന്നാ​​റി​​ലെ പ​​ള്ളി​​വാ​​സ​​ലി​​ൽ ബി.സി.​​ജി ഗ്രൂ​​പ്പി​ന്റെ കീ​​ഴി​​ലു​​ള്ള 22 വി​​ല്ല​​ക​​ൾ ത​​ക​​ർ​​ത്തായി​​രു​​ന്നു തു​​ട​​ക്കം. അ​​ന്നു​​ത​​ന്നെ മൂ​​ന്നാ​​ർ ടൗ​​ണി​​ൽ ന​​ട​​യാ​​ർ റോ​​ഡി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന സ​​മ്മ​​ർ കാ​​സിൽ റി​​സോ​​ർ​​ട്ടും നി​​ലം​​പൊ​​ത്തി.

തൊ​​ട്ട​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ ചി​​ന്ന​​ക്ക​​നാ​​ൽ, പോ​​ത​​മേ​​ട്, ല​​ക്ഷ്മി എ​​ന്നി​​വിട​​ങ്ങ​​ളി​​ലും വ​​ൻ​​കി​​ട റി​​സോ​​ർ​​ട്ടു​​ക​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി തു​​ട​​ർ​​ന്നു. ഇ​​തോ​​ടെ അ​​പ​​ക​​ടം മ​​ണ​​ത്ത കൈ​​യേ​​റ്റ​​ക്കാ​​ർ രാ​ഷ്‌​ട്രീ​​യ സ്വാ​​ധീ​​ന​​മു​​പ​​യോ​​ഗി​​ച്ചു തുടങ്ങിയ​​തോ​​ടെ ഒ​​ഴി​​പ്പി​​ക്ക​​ൽ ന​​ട​​പ​​ടിക​​ൾ​​ക്ക് എ​​തി​​ർ​​പ്പിന്റെ ശ​​ബ്ദ​​മു​​യ​​ർ​​ന്നു. കെ​​ട്ടി​​ട മു​​ത​​ലാ​​ളി​​മാ​​ർ ടാ​​സ്‌ക് ഫോ​​ഴ്സി​​ന്റെ ആ​​ധി​​കാ​​രി​​ക​​ത​​യെ​​യും നി​​യ​​മ​​സാ​​ധു​​ത​​യെ​​യും ചോ​​ദ്യം​​ചെ​​യ്തു രം​​ഗ​​ത്തെ​​ത്തി​​യ​​തോ​​ടെ ന​​ട​​പ​​ടി​ പു​​തി​​യ ദി​​ശ​​യി​​ലേ​​ക്കു വ​​ഴി​​മാ​​റി.

കൊ​​ച്ചി -മ​​ധു​​ര ദേ​​ശീ​​യ പാ​​ത​​യു​​ടെ ഒ​​രു​ വ​​ശ​​ത്തു​​ണ്ടാ​​യി​​രു​​ന്ന സി​​.പി.​​ഐ​​യു​​ടെ ഓ​​ഫീ​​സി​​ന്റെ മു​​ൻ​​വ​​ശം ത​​ക​​ർ​​ത്ത​​തോ​​ടെ സം​​ഭ​​വ​​ങ്ങ​​ൾ​​ക്കു രാ​ഷ്‌​ട്രീ​​യ മാ​​നം കൈ​​വ​​ന്നു. തു​​ട​​ർ​​ന്ന് മൂ​​ന്നാ​​റി​​ൽ ന​​ട​​ന്ന​​തു നാ​​ട​​കീ​​യ രം​​ഗ​​ങ്ങ​​ളാ​​യി​​രു​​ന്നു. പ്രാ​​ദേ​​ശ ​​വാ​​സി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജ​​ന​​കീ​​യ​​സ​​മി​​തി എ​​ന്ന പേ​​രി​​ൽ പ്ര​​തി​​ഷേ​​ധം സം​​ഘ​​ടി​​പ്പി​​ക്ക​​പ്പെ​​ട്ടു.

എ​​ല്ലാ രാ​​ഷ്‌​ട്രീ​​യ ക​​ക്ഷി​​ക​​ളും ഒ​​ന്നി​​ച്ച് അ​​ണി​​നി​​ര​​ന്ന​​തോ​​ടെ ടാ​​സ്ക് ഫോ​​ഴ്സി​ന്റെ പ്ര​​വ​​ർ​​ത്ത​​നം വ​​ഴി​​മു​​ട്ടി. ടാ​​‌സ്‌ക് ഫോ​​ഴ്സി​​ന്റെ അധി​​കാ​​ര പ​​രി​​ധി​​യെ​​ക്കു​​റി​​ച്ചു നി​​യ​​മ​​വി​​ദ​​ഗ്ദ്ധ​​രും സം​​ശ​​യം പ്ര​​ക​​ടി​​പ്പി​​ച്ച​​തോ​​ടെ വി.​​എ​​സ് സ​​ർ​​ക്കാ​​രും പൂ​​ച്ച​​ക​​ളും പ്ര​​തി​​സ​​ന്ധി​​യി​​ലായി. എ​​തി​​ർ​​പ്പ് രൂ​​ക്ഷ​​മാ​​യ​​തോ​​ടെ മൂ​​ന്നാ​​റി​​ൽ​​ നി​ന്നു സം​​ഘ​​ത്തെ പി​​ൻ​​വ​​ലി​​ക്കേ​​ണ്ടി വ​​ന്നു.

ഇ​​തി​​നി​​ടെ 92 കെ​​ട്ടി​​ട​​ങ്ങ​​ളി​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​താ​​യും സ​​ർ​​ക്കാ​രി​​ന്റെ 1600 ഏ​​ക്ക​​ർ ഭൂ​​മി തി​​രി​​ച്ചു​​പി​​ടി​​ച്ച​​താ​​യും സം​​ഘ​​ത്ത​​ല​​വ​​ൻ കെ. ​​സു​​രേ​​ഷ്‌കു​​മാ​​ർ അ​​റി​​യി​​ച്ചു. 2011 മേ​​യ് 29ന് ​ ഹൈ​​ക്കോ​​ട​​തി ടാ​​‌സ്‌ക് ഫോ​​ഴ്സി​​ന്റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ അ​​ന​​ധി​​കൃ​​ത​​മാ​​ണെ​​ന്നു നീ​​രീ​​ക്ഷി​​ച്ച​​തു സ​​ർ​​ക്കാ​​രി​​നു തി​​രി​​ച്ച​​ടി​​യായി. ​​പ​​ത്ത്​ വ​​ർ​​ഷം ക​​ഴി​​ഞ്ഞി​​ട്ടും മൂ​​ന്നാ​​റി​​ലെ വി​​വാ​​ദ​​ങ്ങ​​ൾ​​ക്ക് കു​​റ​​വു​​വ​​ന്നി​​ട്ടി​​ല്ല.

ഇ​​ന്നും കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​വാ​​ദം മൂ​​ന്നാ​​ർ കൈ​​യേ​​റ്റം ത​​ന്നെ​​യാ​​ണ്. മ​​റ്റൊ​​രു മേ​​യ് മാ​​സ​​ത്തി​​ൽ വീ​​ണ്ടും കൈ​​യേ​​റ്റ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ മൂ​​ന്നാ​​ർ ചൂ​​ടു​​പി​​ടി​​ക്കു​മ്പോ​​ൾ സ​​ർ​​ക്കാ​​ർ മൂ​​ന്നാ​​റി​ന്റെ പേ​​രി​​ൽ വീ​​ണ്ടും പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ക​​യു​​മാ​​ണ്.

Read more topics: vs achuthanandan, 3 cats, Munnar,
English summary
vs achuthanandan 3 cats in Munnar 10 years completed

More News from this section

Subscribe by Email