Monday November 19th, 2018 - 1:01:am
topbanner

ത്യശൂർ കലയെ പ്രോത്സാഹിപ്പിക്കുന്ന നാട് : വിദ്യാധരൻ മാഷ്

NewsDesk
ത്യശൂർ കലയെ പ്രോത്സാഹിപ്പിക്കുന്ന നാട് : വിദ്യാധരൻ മാഷ്

ത്യശൂർ:കാലം മുമ്പോട്ട് പോകുന്നതിന് അനുസരിച്ച് കുട്ടികളും മുന്നേറുന്നുണ്ടന്ന് പ്രമുഖ സംഗീത സംവിധായകൻ വിദ്യാധരൻ മാഷ്. കേരള ഓൺലൈൻ ന്യൂസിന്റെ ഒന്നാം വേദിയിലെ പവലിയൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദേഹം. എല്ലാ ഇനങ്ങളിലും ആനുകാലിക സംഭവികാസങ്ങൾ അവതരിപ്പിക്കുന്നതിന് മുൻ തൂക്കം നൽകുന്നുണ്ട്.

അത് തന്നെയാണ് കലോത്സവങ്ങളെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ഓൺലൈൻ ന്യൂസ് പവലിയൻ സന്ദർശിച്ച അദ്ദേഹം നറുക്കെടുപ്പും സമ്മാനദാനവും നിർവഹിച്ചാണ് മടങ്ങിയത്. റീച്ച് വെൽ ട്രേഡ് ലിങ്ക് മാനേജിങ് ഡയറക്ടർ റഫീഖ് മലയിൽ അദ്ദേഹത്തിനുള്ള ഉപഹാരം നൽകി.

 

ത്യശൂർ സ്വദേശികൾക്ക് കല ആസ്വദിക്കാനുള്ള കഴിവ് ഉണ്ട്. ആദ്യ ദിനങ്ങളിൽ അവരുടെ പങ്കാളിത്വം ഉണ്ടാകാതിരുന്നത് ചില പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ്. ആ കുറവ് പിന്നിട് ഉള്ള ദിവസങ്ങളിൽ പരിഹരിച്ചത് കണ്ടില്ലേ- അദ്ദേഹം പറഞ്ഞു .കലോത്സവം എന്നത് അതിന്റെ എല്ലാ വിധ പ്രൗഡിയോടെയും നടത്തപ്പെടെണ്ടതാണ്. ചില അപചയങ്ങൾ കലോത്സവങ്ങളിൽ കണ്ടു വരുന്നുണ്ടെങ്കിലും അതിനെ പരിഹരിക്കണം.

സ്വയം പാടിയും മറ്റുള്ളവരെക്കൊണ്ട് പാടിച്ചുമാണ് സംഗീതത്തിന്റെ അമ്പതുവർഷം. മെലഡിയും ഗ്രാമീണ ശാലീനതയും നാടോടി ഈണങ്ങളുടെ കുളിരും ചേർന്ന ഗാനങ്ങൾ വിദ്യാധരൻ മാസ്റ്ററുടെ ഹൃദയത്തിൽ നിറച്ചത് സ്വന്തം ഗ്രാമത്തിന്റെ അനന്തസംഗീതമാണ്. ആറാട്ടുപുഴ എന്ന ഗ്രാമത്തിലെ പുഴയെപോലെ വിദ്യാധരൻ മാസ്റ്ററുടെ സംഗീതം മലയാളികളുടെ മനസ്സിൽ നിറഞ്ഞൊഴുകി.

പൂരം എന്ന വാക്കു പിറന്നത് ആറാട്ടുപുഴയിലാണ്.ദേവീദേവന്മാരുടെ സംഗമഭൂമിയായ ആറാട്ടുപുഴയിൽ താളവും ഈണവും വിളഞ്ഞ മണ്ണുണ്ട്. ആ മേളങ്ങളും ഞാറ്റുപാട്ടിന്റെ ഈണങ്ങളും, തപ്പും തുടിയും, പുള്ളുവൻ പാട്ടും തുയിലുണർത്തുപാട്ടും ചെറുപ്പം മുതലേ ഹൃദയത്തിൽ കയറിവന്നു.

ആദ്യ ഗുരുനാഥൻ കൊച്ചക്കനാശാൻ ഹാർമോണിയവുമായി വീടുകൾതോറും കയറിയിറങ്ങി പാട്ടു പഠിപ്പിക്കുന്ന കാലം. ഈ ഗുരു മാസ്റ്ററുടെ മുത്തച്ഛൻ കൂടിയാണ്. അവിടെനിന്ന് ഇരിങ്ങാലക്കുട ഗോവിന്ദൻകുട്ടി പണിക്കരും, തൃശ്ശൂരിന്റെ സംഗീതഗുരു ആർ. വൈദ്യനാഥ ഭാഗവതരും, ശങ്കരനാരായണ ഭാഗവതരും ആ കുട്ടിയെ ക്ലാസിക്കൽ സംഗീതത്തിന്റെ ലോകത്തേക്ക് കൊണ്ടുപോയി. ''എത്ര മുങ്ങിയാലും മുത്തുച്ചിപ്പി കിട്ടുന്ന മഹാസമുദ്രം'' അതാണ് മാസ്റ്ററുടെ ഭാഷയിൽ കർണാടകസംഗീതം.

 

 

Read more topics: school kalolsavam 2018, Thrissur,
English summary
vidhyadharan master kerala online news Pavlovian
topbanner

More News from this section

Subscribe by Email