Sunday July 22nd, 2018 - 12:21:pm
topbanner
Breaking News

അവതാരകന്‍ വേണുവിനെതിരെ ആഞ്ഞടിച്ച് ടി.പി രാജീവന്‍; വേണുവിന്റേത് അഹങ്കാരം നിറഞ്ഞ അശ്ലീല ചിരി....

rajani v
അവതാരകന്‍ വേണുവിനെതിരെ ആഞ്ഞടിച്ച് ടി.പി രാജീവന്‍; വേണുവിന്റേത് അഹങ്കാരം നിറഞ്ഞ അശ്ലീല ചിരി....

അവതാരകന്‍ വേണുവിനെതിരെ ആഞ്ഞടിച്ച് ടി.പി രാജീവന്‍; വേണുവിന്റേത് അഹങ്കാരം നിറഞ്ഞ അശ്ലീല ചിരിയെന്നും കേരളത്തില്‍ മാധ്യമ രംഗത്ത് അടിമവേലയെന്നും സാഹിത്യകാരന്‍ ടി.പി രാജീവന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക് പോസ്റ്റ് പൂർണ രൂപം:-

ഇതാണോ മാധ്യമ മര്യാദ?
ഇന്നലെയോ, മിനിഞാന്ന്‌നോ, കൃത്യമായി പറയാന്‍ പറ്റില്ല. മാതൃഭൂമി ചാനലില്‍, രാത്രി ചര്ച്ചയില്‍ ഒരു സീന്‍ ഇങ്ങനെ.
അവതാരകന്‍ വേണു എന്തോ ഒരു ചോദ്യം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളോട് ചോദിക്കുന്നു. അയാള്‍ അന്നത്തെ വിഷയം ചര്‍ച്ചക്ക് തെരഞ്ഞുടതത്തില്‍ വേണുവിനെ അഭിനന്ദിക്കുന്നു.

വേണു പറയുന്നു: ''അഭിനന്ദനം കയ്യില്‍ വെച്ചാല്‍ മതി. ''ചോദിച്ചതിനു ഉത്തരം പറയൂ...''

അയാള്‍ ആരോ, ഏതു പാര്ട്ടി ക്കാരനോ ആയിക്കോട്ടെ. ഇനി കൊടും കുറ്റവാളി തന്നെ ആണെങ്കിലും, ഇതാണോ മാധ്യമ മര്യാദ? ക്ഷണിച്ചു വരുതിയതല്ലേ അയാളെ?
''എന്നാല്‍ തന്റെ ചോദ്യവും കയ്യില്‍ വെച്ചാല്‍ മതി എന്ന് പറഞ്ഞു ഇറങ്ങി പോകുകയാണ് അയാള്‍ ചെയ്യേണ്ടി ഇരുന്നത്. പാവം ആദ്യമായി ചാനല്‍ ചര്ച്ച ക്ക് വന്നത് കൊണ്ട് ആയിരിക്കും അയാള്‍ പിന്നെയും അവിടെ ഇരുന്നു. എന്തെല്ലാമോ പറഞ്ഞു. അവതാരകന്‍ വിധി കര്ത്താവായി അഹങ്കാരം നിറഞ്ഞ അശ്ലീല ചിരി ചിരിച്ചു.

ഇപ്പോള്‍ പല ചര്‍ച്ചകളിലും ആളെ കിട്ടാന്‍ ഇല്ലാത്തതുകൊണ്ട് താഴെ പടവിലുള്ള ആരെയെങ്കിലും വിളിച്ചു വരുത്തുന്ന പതിവാണ് കാണുന്നത്. അടുത്ത് തന്നെ അതും കിട്ടാതെ ആവും. ജനത്തിന് മടുത്തു സാര്‍, ഈ ഏകപക്ഷീയമായ വിജയങ്ങള്‍...
മനുഷ്യരെ അപമാനിക്കാന്‍ ഈ വാര്ത്താ വായനകാര്‍ക്ക് ആരാണ് അവകാശം കൊടുത്തത്. പിണറായി വിജയന്‍, വീരേന്ദ്രകുമാര്‍, കോടിയേരി ബാലകൃഷ്ണന്‍, കുമ്മനം രാജശേഖരന്‍ മുതലയവരോട് ഇവര്‍ ഇങ്ങനെ പറയുമോ?
ചാനലുകളില്‍ അടിമകളെ പോലെ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി ഈ യുവതുര്‍ക്കി കള്‍ എന്തെങ്കിലും പറയുമോ? എത്രയോ കുട്ടികള്‍ ശരിയായി വേദനം പോലും കിട്ടാതെ, വെറും വേദന മാത്രം കിട്ടി പല പത്രങ്ങളിലും ചാനലുകളിലും ജോലി ചെയ്യുന്നതായി കേട്ടിട്ടുണ്ട്. വഴിയെ പോകുന്നവനെ വിളിച്ചുവരുത്തി മേക്കിട്ടു കേറുന്ന ഈ നാവുകള്‍ സ്വന്തം മുതലാളിമാര്‍ക്ക് നേരെ ഉയരുമോ?

നേഴ്‌സുമാര്‍ തെരുവില്‍ സമരത്തിന് ഇറങ്ങിയത് പോലെ മാധ്യമ പ്രവര്‍ത്തരും ചുരുങ്ങിയ വേദനതിനു വേണ്ടി സമരം ചെയ്യുന്ന കാലം ദൂരെ അല്ല എന്ന് ഓര്‍ക്കണം

 

Read more topics: tp rajeevan, critized, venu
English summary
tp rajeevan critized venu
topbanner

More News from this section

Subscribe by Email