topbanner
Thursday June 22nd, 2017 - 10:06:pm
topbanner

ശിക്ഷയിളവ് പട്ടിക; സര്‍ക്കാറിന് അനുകൂലമായി ഗവര്‍ണ്ണര്‍ തീരുമാനം: വാര്‍ത്ത മുക്കി പ്രമുഖ ചാനലുകള്‍

NewsDesk
ശിക്ഷയിളവ് പട്ടിക; സര്‍ക്കാറിന് അനുകൂലമായി ഗവര്‍ണ്ണര്‍ തീരുമാനം: വാര്‍ത്ത മുക്കി പ്രമുഖ ചാനലുകള്‍

നിയമസഭയുടെ 60മത് വാര്‍ഷികത്തോനുബന്ധിച്ച് ശിക്ഷയിളവ് നല്‍കാന്‍ ജയില്‍വകുപ്പ് നല്‍കിയ പട്ടികയില്‍ 61പേരെ ഒഴിവാക്കിയെന്ന സര്‍ക്കാര്‍ വാദം ഗവര്‍ണ്ണര്‍ അംഗീകരിച്ചു. ജയില്‍ വകുപ്പ് നല്‍കിയ 1,911 പേരുടെ പട്ടികയില്‍ 1850 പേരായി കുറച്ചാണ് ആഭ്യന്തരവകുപ്പ് നല്‍കിയതെന്നാണ് ഗവര്‍ണ്ണറെ സര്‍ക്കാര്‍ അറിയിച്ചത്. ഇത് ഗവര്‍ണ്ണര്‍ അംഗീകരിച്ചു. വിവരാവകാശ രേഖപ്രകാരമാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.

എന്നാല്‍ ടിപി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികള്‍ പട്ടികയിലുണ്ടോ എന്ന ചോദ്യത്തിന് രാജ്ഭവന്‍ ഉത്തരം നല്‍കുന്നില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ വിവരാവകാശ നിയമപ്രകാരം ആഭ്യന്തരവകുപ്പിന് അപേക്ഷ നല്‍കണം എന്നാണ് രാജ്ഭവന്‍റെ വിശദീകരണം. ഗവര്‍ണര്‍ മടക്കി അയച്ച പട്ടിക വീണ്ടും സര്‍ക്കാര്‍ പരിഗണനയ്ക്കായി സമര്‍പ്പിച്ചില്ലെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. എന്നാല്‍ ജയില്‍ വകുപ്പിന്‍റെ ശിക്ഷ ഇളവ് പട്ടിക ബ്രേക്കിംഗ് ന്യൂസ് ആക്കിയ പ്രമുഖ ചാനലുകള്‍ ഒന്നും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തില്ല.

കഴിഞ്ഞ ഡിസംബര്‍ 26-ലെ മന്ത്രിസഭ തീരുമാനപ്രകാരം തടവുകാര്‍ക്ക് പ്രത്യേക ശിക്ഷയിളവ് നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ ഉത്തരവിറക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ടിപി വധക്കേസില്‍ പ്രതികളടക്കമുള്ളവര്‍ക്ക് ശിക്ഷയിളവ് നല്‍കാനിരുന്നത് സിപിഎമ്മിനെയും സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കിയിരുന്നു.

ടിപി കേസ് പ്രതികള്‍ കൊടി സുനി, കെസി രാമചന്ദ്രന്‍, സിജിത്ത്, കുഞ്ഞനന്ദന്‍, കിര്‍മാണി മനോജ്, റഫീക്ക്, അനൂപ്,മുഹമ്മദ് ഷാഫി,ഷിനോജ് എന്നിവരുള്‍പ്പടെ 1,1911 പേര് ശിക്ഷയിളവ് പട്ടികയിലുണ്ടായിരുന്നുവെന്നാണ് മാര്‍ച്ച് 13ന് പുറത്തുവന്ന ജയില്‍ വകുപ്പിന്‍റെ വിവരാവകാശ രേഖ പറയുന്നത്. ടിപി പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അത്തരക്കാന്‍ ഒരിക്കലും ഉള്‍പ്പെടില്ലെന്ന വാദമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്.

എന്നാല്‍ സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ അന്തിമ പട്ടികയില്‍ ടിപകേസ് പ്രതികളോ നിഷാമോ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ഷീലാ റാണി വ്യക്തമാക്കിയത്.

Read more topics: tp Case, Nisam, prison, inmates,
English summary
Kerala set to free over 1911 prison inmates
topbanner topbanner

More News from this section

Subscribe by Email