Sunday September 23rd, 2018 - 2:56:pm
topbanner

ഈ സംവിധായകനെ സൂക്ഷിക്കുക; ഇയാള്‍ എന്നെയുള്‍പ്പെടെയള്ള പെണ്‍കുട്ടികളെ ചൂഷണം ചെയ്തു

NewsDeskSKR
ഈ സംവിധായകനെ സൂക്ഷിക്കുക; ഇയാള്‍ എന്നെയുള്‍പ്പെടെയള്ള പെണ്‍കുട്ടികളെ ചൂഷണം ചെയ്തു

സ്ത്രീകളെ ചൂഷണം ചെയ്യുന്നയാള്‍ സ്ത്രീസുരക്ഷ സംബന്ധിച്ച് ഫോട്ടോഷൂട്ട് നടത്തി പ്രശസ്തനാകുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നുവെന്ന് ജോ എലിസബത്ത്. 'വോയേജ് ഓഫ് ടൈം' എന്ന പേരില്‍ സ്ത്രീസുരക്ഷയ്ക്കായി മുറവിളി കൂട്ടുന്ന സുഭാഷ് മന്ത്രയെക്കുറിച്ചാണ് ഇയാളുടെ വഞ്ചനയ്ക്ക് ഇരയായ ജോ എലിസബത്ത് എന്ന പെണ്‍കുട്ടി കേരള ഓൺലൈൻ ന്യൂസിനോട് പങ്കുവെച്ചത്.

താനടക്കം അഞ്ചോളം പെണ്‍കുട്ടികളെ പ്രണയം നടിച്ചും സിനിമാമോഹങ്ങള്‍ നല്‍കിയും ശാരീരികാവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം ഒഴിവാക്കുകയും, പിന്നീട് സ്ത്രീ സുരക്ഷയെപ്പറ്റി വാചാലാനകുകയും ചെയ്യുന്ന ഇത്തരക്കാരുടെ മുഖംമൂടി സമൂഹത്തിനു മുമ്പില്‍ വലിച്ചു കീറണം എന്നുള്ളത് കൊണ്ടു മാത്രമാണ് താന്‍ ഇപ്പോള്‍ ഇക്കാര്യം തുറന്നു പറയുന്നതെന്നും, അല്ലാതെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കേണ്ട കാര്യം തനിക്കില്ലെന്നും ജോ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലായാണ് സുഭാഷ് മന്ത്ര സംവിധാനം ചെയ്ത 'വോയേജ് ഓഫ് ടൈം' സീരീസിലുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറ്റെടുക്കുകയും, പ്രശസ്തിയിലേയ്ക്കുയരുകയും ചെയ്തത്. കൊച്ചി നഗരത്തില്‍ ഒറ്റയ്ക്കാകുന്ന സ്ത്രീയെ സമൂഹം കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നാണ് വിവിധ ഫോട്ടോകളിലായി സുഭാഷ് മന്ത്രയും സംഘവും കാണിച്ചത്. സ്ത്രീസുരക്ഷയ്ക്കായി നടത്തപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്നിന്റെ ആവശ്യമാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന സുഭാഷ് മന്ത്രയെപ്പോലുള്ളവര്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ജോ കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

2017 ഏപ്രില്‍ മുതല്‍ സുഭാഷ് മന്ത്രയുമായി പ്രണയത്തിലായിരുന്നു താനെന്ന് ജോ പറയുന്നു. എന്നാല്‍ താന്‍ വിവാഹിതനാണെന്ന കാര്യം സുഭാഷ് മറച്ചുവയ്ക്കുകയും, പിന്നീട് ഇതറിഞ്ഞ് 2017 ഒക്ടോബറോടെ സുഭാഷുമായി അകലുകയും ചെയ്യുകയായിരുന്നു. 'എന്നോട് പ്രണയമാണെന്ന് പറയുമ്പോള്‍ തന്നെ മറ്റ് പെണ്‍കുട്ടികളെയും ഇയാള്‍ പ്രണയിച്ച് വഞ്ചിക്കുന്നുണ്ടായിരുന്നു.

പിരിഞ്ഞ ശേഷമാണ് ഇതെല്ലാം ഞാന്‍ അറിയുന്നത്. എന്റെ പക്കല്‍ നിന്നും പണം കടം വാങ്ങിയിരുന്ന സുഭാഷ് (ഇതില്‍ കുറേ പണം പിന്നീട് തിരികെ തന്നു), കയ്യിലുള്ള ഫോട്ടോകളും മറ്റും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പല പെണ്‍കുട്ടികളുടെയും വായടപ്പിച്ചത്' ജോ പറയുന്നു.

ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയില്‍ കേസിന് പോകാന്‍ തനിക്ക് കഴിയില്ലെന്നും, ഇനി ഒരു പെണ്‍കുട്ടിയും ഇയാളുടെ ചതിയില്‍ അകപ്പെടരുതെന്നാണ് ആഗ്രഹമെന്നും, അതിനാലാണ് സ്വന്തം പേര് വെളിപ്പെടുത്തി തന്നെ ഇക്കാര്യം പറയുന്നതെന്നും ജോ വ്യക്തമാക്കുന്നു. സുഭാഷ് മന്ത്രയുടെ ചതി സംബന്ധിച്ച് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ജോ കുറിപ്പുകള്‍ എഴുതിയിരുന്നു.

കൊച്ചിയിലെ തുറിച്ചു നോട്ടത്തിനെതിരെ ഫോട്ടോ ഷൂട്ട് ചെയ്തയാള്‍ ചതിച്ചത് അഞ്ച് കാമുകിമാരെ

Read more topics: photoshoot, subhash manthra,
English summary
Subhash Manthra is accused for sexual exploitation of women.
topbanner

More News from this section

Subscribe by Email