topbanner
Thursday November 23rd, 2017 - 9:00:am
topbanner
Breaking News

പണം കൊടുത്ത് വിഷം കുടിക്കാം! ശീതളപാനീയങ്ങൾ ആരോഗ്യത്തിന് ഹാനികരം

suvitha
പണം കൊടുത്ത് വിഷം കുടിക്കാം! ശീതളപാനീയങ്ങൾ ആരോഗ്യത്തിന് ഹാനികരം

ആലപ്പുഴ: തിളപ്പിച്ചാറിയ വെള്ളത്തിനു പകരം പരസ്യങ്ങളിൽ കാണുന്ന ശീതളപാനീയങ്ങളോടാണ് ന്യൂജനറേഷന് താത്പര്യം. എന്നാൽ വൻ വില കൊടുത്ത വാങ്ങികുടിക്കുന്ന ഇത്തരം പാനീയങ്ങളിൽ പലതും കാൻസറിനു വരെ കാരണമാകാവുന്ന രാസവസ്തുക്കളുണ്ടെന്നാണ് റിപ്പോർട്ട്. വിപണിയിലെ പ്രമുഖ കമ്പനികളുടെ പാനീയങ്ങളിൽ ലെഡ്, ക്രോമിയം, കാഡ്‌മിയം, ഡി.ഇ.എച്ച്.പി സംയുക്‌തം(2-ഇഥൈൽ ഹെക്‌സിൽ) എന്നീ രാസവസ്‌തുക്കൾ കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഡ്രഗ്സ് ടെക്നിക്കൽ അഡ്‌വൈസറി ബോർഡ് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവയിൽ ചില ഘടകങ്ങൾ സ്ഥിരമായി ശരീരത്തിൽ എത്തുന്നത് കാൻസറിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. 

കോർപ്പറേറ്റ് കമ്പനി നിർമ്മിക്കുന്ന ശീതളപാനീയങ്ങളിൽ കലർത്തുന്ന രാസവസ്തുക്കൾ കുട്ടികളുടെ മാനസിക വളർച്ചയെ ദൂഷ്യകരമായി ബാധിക്കുന്നെരോപിച്ച് തമിഴ്നാട്ടിലെ കച്ചവടക്കാരുടെ സംഘടന രംഗത്തെത്തിയിരുന്നു. ഇത്തരം ശീതളപാനീയങ്ങളും, ശുദ്ധ ജലവും വിൽക്കുന്നത് നിറുത്തി വയ്ക്കാൻ തമിഴ്‌നാട് കട്ടവടക്കാരുടെ സംഘടനയായ തമിഴ്നാട് വാണീഗർ സംഘഗാലിൻ പെരുമയ്പ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വ്യാപാരികളെ ബോധവത്കരിച്ചു. എന്നാൽ ജനങ്ങൾ ഇവ ആവശ്യപ്പെടുന്നതിനാൽ നിരോധനം പ്രാബല്യത്തിലായില്ല.

വാങ്ങി കുടിക്കുന്നത് പ്ളാസ്റ്റിക് വിഷം

പ്ലാസ്റ്റിക്‌ ബോട്ടിലുകളിലെ വിഷാംശവും പാനീയത്തിൽ കലരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. സർക്കാർ നിയന്ത്രണത്തിലുള്ള കൊൽക്കത്തയിലെ നാഷണൽ ടെസ്റ്റ്‌ ഹൗസിൽ നടത്തിയ പരിശോധനയിൽ കറുത്തീയത്തിന്റെയും മറ്റു ലോഹങ്ങളുടേയും സാന്നിദ്ധ്യം വ്യക്തമായി. പ്ലാസ്റ്റിക്ക്‌ പെറ്റ്‌ ബോട്ടിലുകൾ (പോളി എഥലിൻ ടെർതാലേറ്റ്‌) എന്നറിയപ്പെടുന്ന ബോട്ടിലുകളിൽ നിറയ്ക്കപ്പെടുന്ന പാനീയവും പ്ളാസ്റ്റികും പ്രതിപ്രവർത്തിച്ചാണ് വിഷം ഉത്പാദിപ്പിക്കുന്നത്.

പ്രശ്നങ്ങൾ

. പാനീയത്തിലെ വിഷരാസ വസ്തുക്കൾ ഹോർമോൺ സംവിധാനത്തെയാകെ തകരാറിലാക്കും.
. വൃക്കകളെ നശിപ്പിക്കും.
. സ്ത്രീകളുടെ പ്രത്യുൽപ്പാദന സംവിധാനത്തെ ബാധിക്കുന്നു.
. വന്ധ്യതയ്ക്കും ഗർഭഛിദ്രത്തിനും സാദ്ധ്യതയേറുന്നു.
. ഗർഭാശയ രോഗങ്ങൾ, മാസം തികയാതെയുള്ള പ്രസവം, നവജാതശിശുവിന്‌ ഭാരം കുറയൽ, കുട്ടികൾക്കു ജന്മവൈകല്യം എന്നിവയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്.

വ്യാജൻ ഏറെ

ബ്രാൻഡഡ് കമ്പനികളുടെ ശീതളപാനീയങ്ങളുടെ അതേ ഡിസൈനിലും നിറത്തിലും വ്യാജ പാനീയങ്ങളും വിപണിയിൽ വിലസുന്നു. കുപ്പികളിലെ സ്റ്റിക്കറുകൾ പോലും ഒരുപോലെയായിരിക്കും. പക്ഷേ, കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന കെമിക്കലുകൾ ചേർത്താണ് ഇവ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ വയറിളക്കം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളായിരിക്കും ഫലം. ബസ് സ്റ്റാന്റുകളിലും ഉത്സവസ്ഥലങ്ങളിലുമാണ് വ്യാജൻ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്.

ബ്രാൻഡഡ് കമ്പനികളുടെ ശീതളപാനീയക്കുപ്പികൾ പുനരുപയോഗം ചെയ്യുന്ന സംഘങ്ങളുമുണ്ട്. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന കാലികുപ്പികൾ ശേഖരിച്ച് ഇവയിൽ വീണ്ടും ഗുണനിലവാരം കുറഞ്ഞ, മായം ചേർത്ത പാനീയങ്ങൾ നിറച്ച് , തണുപ്പിച്ച് വിറ്റഴിക്കുകയാണ് ചെയ്യുന്നത്. ഒഴിഞ്ഞ കുപ്പികളിൽ ശുദ്ധീകരിക്കാത്ത വെള്ളവും എസൻസും ചേർത്ത് കമ്പനി ഉത്പന്നമാണെന്ന് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചാണ് ചെറുകിട കടകളിലൂടെ ഇവ വിറ്റഴിക്കുന്നത്. മിനറൽവാട്ടറും ഇത്തരത്തിൽ വ്യാജമായി വിൽക്കുന്നുണ്ട്. യാത്രക്കാരാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്.

English summary
soft drinks are damaged health
topbanner topbanner

More News from this section

Subscribe by Email