topbanner
Sunday August 20th, 2017 - 3:17:pm
topbanner

അണലിക്ക് ചന്ദ്രന്റ വീട്ടില്‍ സുഖപ്രസവം: 34 അണലി കുഞ്ഞുങ്ങളും സുരക്ഷിതര്‍

NewsDesk
അണലിക്ക് ചന്ദ്രന്റ വീട്ടില്‍ സുഖപ്രസവം: 34 അണലി കുഞ്ഞുങ്ങളും സുരക്ഷിതര്‍

കണ്ണൂർ/തളിപ്പറമ്പ്: പൂര്‍ണ്ണ ഗര്‍ഭിണിയായ അണലിക്ക് സ്വന്തം വീട്ടില്‍ ഈറ്റില്ലമൊരുക്കി പാമ്പ് സംരക്ഷകനായ ചന്ദ്രന്‍ മാതൃകയായി. വനം വകുപ്പിന്റെ പാമ്പ് സംരക്ഷകനായ കുറ്റിക്കോലിലെ എം.പി.ചന്ദ്രന്റെ വീട്ടില്‍ പ്രസവിച്ച 34 അണലി കുഞ്ഞുങ്ങളും സുരക്ഷിതര്‍.

കഴിഞ്ഞ 15 നാണ് കണ്ണൂര്‍ പയ്യാമ്പലത്തെ മൂര്‍ക്കോത്ത് സുരജയുടെ വീട്ടുവളപ്പില്‍ നിന്നും ചന്ദ്രന്‍ പാമ്പിനെ പിടികൂടിയത്. പിടികൂടിയപ്പോഴാണ് പാമ്പ് ഗര്‍ഭിണിയാണെന്ന് ഇദ്ദേഹം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. പാമ്പിന് സുഖമായി പ്രസവിക്കാന്‍ കുറ്റിക്കോലിലെ വീട്ടില്‍ എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് ചന്ദ്രന്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പാമ്പിനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്.

ഒന്‍പത് വയസുള്ള അണലിക്ക് ഒരു മീറ്ററിലേറെ നീളമുണ്ട്. ഡിസംബര്‍ മാസത്തില്‍ ഇണചേരുന്ന അണലി വര്‍ഗത്തില്‍ പെട്ട പാമ്പുകള്‍ മെയ് ജൂണ്‍ മാസങ്ങളിലാണ് പ്രസവിക്കുക. പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്വയംപര്യാപ്തരാകുന്ന അണലി കുഞ്ഞുങ്ങള്‍ ചുണ്ടെലികളേയും മറ്റ് ചെറു ജീവികളേയും ഭക്ഷിച്ചു തുടങ്ങുമെന്ന് എം.പി.ചന്ദ്രന്‍ പറഞ്ഞു. പാമ്പിനേയും 34 കുഞ്ഞുങ്ങളേയും ഇന്ന് വൈകുന്നേരത്തോടെ തന്നെ ഇരിട്ടി മേഖലയിലെ നിബിഡ വനത്തില്‍ തുറന്നു വിട്ടു.

Read more topics: taliparamba, snake expert, kannur,
English summary
snake expert chandhran kuttikkol kannur house
topbanner topbanner

More News from this section

Subscribe by Email