topbanner
Tuesday January 23rd, 2018 - 9:34:am
topbanner

സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പ് പോലീസ് മുക്കി

rajani v
സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പ് പോലീസ് മുക്കി

ആലപ്പുഴ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സി.പി.എം നഗരസഭാ കൗണ്‍സിലറായ അധ്യാപികയെ സഹായിക്കാന്‍ ആത്മഹത്യാ കുറിപ്പ് പോലീസ് മുക്കി.ആലപ്പുഴ സൗത്ത് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ഈ ആരോപണവുമായി രംഗത്ത് വന്നത്.

ആലപ്പുഴ ഇരവുകാട് വാര്‍ഡില്‍ കേളംചേരിയില്‍ ഷിബു-വിജി ദമ്പതികളുടെ മകളായ ശ്രീജയുടെ മരണമാണ് വിവാദമാകുന്നത്. കഴിഞ്ഞ 28 നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ശ്രീജയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ശ്രീജയെ പഠിച്ചിരുന്ന ട്യൂഷന്‍ സെന്ററായ ഇരവുകാട്ടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൗമ്യ രാജ് (ഇന്ദു ടീച്ചര്‍) ആണെന്നും നഗരസഭാ കൗണ്‍സിലറായ ഇവരുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നെന്നും മാതാപിതാക്കള്‍ ആരോപിച്ചു.

കേസില്‍ ഏറെ നിര്‍ണായകമാകുമായിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പ് സൗത്ത് എസ്.ഐയുടെ നേതൃത്വത്തില്‍ പൂഴ്ത്തിയതായും പകരം കാണിക്കുന്ന കുറിപ്പ് മകളുടെ കൈപ്പടയിലുള്ളതല്ലെന്നുമാണ് മാതാപിതാക്കളുടെ പരാതി. കഴിഞ്ഞ് 27 ന് പ്രിന്‍സിപ്പല്‍ ശ്രീജയുടെ മാതാവ് വിജിയെ ട്യൂഷന്‍ സെന്റില്‍ വിളിപ്പിക്കുകയും മറ്റു കുട്ടികളുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും മോശമായ രീതിയില്‍ പെരുമാറുകയും ചെയ്തതായാണ് ആക്ഷേപം.

മാനസീക പീഢനം ഉണ്ടാകുന്ന തരത്തിലുള്ള വാക്കുകളാണ് പറഞ്ഞത്. പിറ്റേന്ന് സഹപാഠികളുടെ മുന്നില്‍ വെച്ച് ശ്രീജയെ അപമാനിക്കുകയും സഹപാഠികളോട് ശ്രീജയുമായി കൂട്ടു വേണ്ടെന്നും സഹകരിക്കരുതെന്നും പറയുകയും ചെയ്തു. ഈ സംഭവത്തില്‍ മനോനില തെറ്റിയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് അച്ഛന്‍ ഷിബു പറയുന്നു.

സംഭവ ദിവസം രാത്രി എട്ടു മണിയോടെ സൗത്ത് എസ്.ഐ രാജേഷും സംഘവും വീട്ടിലെത്തി പരിശോധന നടത്തുകയും ആത്മഹത്യ കുറിപ്പ് മാറ്റുകയും ചെയ്തുവെന്നാണ് മാതാപിതാക്കള്‍ കുറ്റപ്പെടുത്തുന്നത്. പിന്നീടുള്ള പോലീസിന്റെ അന്വേഷണം ശരിയായ നിലയിലല്ല മുന്നോട്ടു പോയത്. അധ്യാപികയുടെ പേരില്‍ കേസെടുക്കണമെന്നും ഇപ്പോഴുള്ള അന്വേഷണ സംഘത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തെ മാറ്റിയില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഇവര്‍ പറഞ്ഞു.

 

English summary
school student suicide letter police
topbanner topbanner

More News from this section

Subscribe by Email