Saturday January 19th, 2019 - 10:06:am
topbanner

മൊബൈൽ കമ്പനികളുടെ സിം ഡിജിറ്റൽ ആക്ടിവേഷൻ ആപ്പിൽ സുരക്ഷാ വീഴ്ച്ച : മുന്നറിയിപ്പുമായി മൊബൈൽ റീടെയിലർ അസോസിയേഷൻ

princy
മൊബൈൽ കമ്പനികളുടെ സിം ഡിജിറ്റൽ ആക്ടിവേഷൻ ആപ്പിൽ സുരക്ഷാ വീഴ്ച്ച : മുന്നറിയിപ്പുമായി മൊബൈൽ റീടെയിലർ അസോസിയേഷൻ

കൊച്ചി:ആധാര്‍ കാര്‍ഡ് നമ്പറും വിരലടയാളവും നല്‍കി പുതിയ മൊബൈല്‍ സിം കണക്ഷന്‍ നല്‍കുന്നത് രാജ്യത്ത്  നിര്‍ത്തലാക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലില്‍ കണക്ഷന്‍ നല്‍കാന്‍ മുഴുവന്‍ സെലുലാര്‍ കമ്പനികളും അവരുടേതായ ഡിജിറ്റല്‍ ആപ്‌ളിക്കേഷന്‍ വികസിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ നിറഞ്ഞതാണെന്ന മുന്നറിയിപ്പുമായി മൊബൈല്‍ ഫോണ്‍ റീടെയിലോര്‍സ് അസോസിയേഷന്‍ ഓഫ് കേരളാ(എം.പി.ആര്‍.എ.കെ) ഭാരവാഹികള്‍ രംഗത്തെത്തി.

മൊബൈല്‍ കമ്പനികള്‍ പുറത്തിറക്കിയ ഡിജിറ്റല്‍ ആപ്പ് വഴി സിം കാര്‍ഡ് ലഭിക്കാന്‍ ഐഡി കാര്‍ഡിന്റെ ഇരുവശത്തിന്റെയും ഫോട്ടോ സ്‌കാന്‍ ചെയ്തു ആപ്പ് വഴി കമ്പനിക്ക് നല്‍കി കൂടെ കണ്ണ് ചിമ്മി പല്ലുകാണിച്ച ഫോട്ടോയും ഒ.ടി.പി നമ്പര്‍ ലഭിക്കാന്‍ ഒരു മൊബൈല്‍ നമ്പറും നല്‍കണം. എന്നാല്‍ ഈ രീതിയില്‍ കണക്ഷന്‍ നല്‍കുമ്പോള്‍ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍ മൊബൈല്‍ വ്യാപാരികള്‍ പറയുന്നത്. ഈ ആപ്പ് വഴി വ്യാജ സിം കാര്‍ഡ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. ഒരാളുടെ ആധാര്‍ നമ്പറില്‍ മറ്റൊരാളുടെ ഫോട്ടോ നല്‍കി ആക്ടിവേഷന്‍ അപേക്ഷ നല്‍കിയപ്പോള്‍ സിം കാര്‍ഡ് ആക്ടീവ് ആകുന്നതായും അതുപോലെ ലൈവ് ഫോട്ടോ ആവശ്യമുള്ള ആപ്പില്‍ മുന്‍പ് റെകോര്‍ഡ് ചെയ്തു വെച്ച വീഡിയോ ഉപയോഗിച്ചു ശ്രമിച്ചപ്പോള്‍ ആ സിമ്മും ആക്ടീവ് ആകുന്നതായും ഇവര്‍ കണ്ടെത്തി. ഇന്ന് പല കുറ്റകൃത്യങ്ങളിലും മൊബൈലും സിം കാര്‍ഡും കേസന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

പുതിയ രീതിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കുറ്റവാളികള്‍ക്കും കൃത്യമായ രേഖകളില്ലാതെ സിം കാര്‍ഡുകള്‍ യഥേഷ്ടം ലഭിക്കുമെന്ന സ്ഥിതി വന്നാല്‍ കുറ്റവാളികളെ കണ്ടെത്താന്‍ സാധിക്കാതെ വരുമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം തെരുവോരങ്ങളില്‍ വരെ മൊബൈല്‍ കമ്പനികളുടെ പ്രതിനിധികളും അല്ലാത്തവരുമായി വ്യാപകമായി യാതൊരു ലോക്കല്‍ വെരിഫികേഷന്‍ പോലും ചെയ്യാതെ സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് അപകടമാണെന്നും മനപ്പൂര്‍വ്വമോ അല്ലാതെയോ വ്യാജ സിം കാര്‍ഡുകള്‍ ഇത് വഴി ലഭിക്കാന്‍ സാധ്യത കൂടുതലാണെന്നും അത്തരത്തിലുള്ള കച്ചവടം നടത്താതിരിക്കാന്‍ പൊലിസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കുറ്റമറ്റതായ രീതിയിലുള്ള ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത് തങ്ങളുടെ യഥാര്‍ത്ഥ തിരിച്ചറിയല്‍ രേഖ ഹാജരാക്കുന്നവര്‍ക്ക് മാത്രം കണക്ഷന്‍ ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

English summary
Mobile Retailer Association statement about safety problems in Mobile sim digital activation app
topbanner

More News from this section

Subscribe by Email